Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തറില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 168 പേര്‍ക്ക്; 150 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

December 01, 2020

December 01, 2020

ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 168 പേര്‍ക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരും 18 പേര്‍ വിദേശത്തു നിന്ന് എത്തിയവരുമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

കൊവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കുകയായിരുന്ന 67 കാരന്‍ മരിച്ചു. ഇതോടെ ഖത്തറില്‍ ഇതുവരെ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 238 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 216 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം ഇതോടെ 136,306 ആയി. 

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 139,001 ആയി. ആക്ടീവ് കേസുകളുടെ എണ്ണം 2457 ആണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 9033 ടെസ്റ്റുകളാണ് ആകെ നടത്തിയത്. ഇതില്‍ 3651 പേര്‍ ആദ്യമായി ടെസ്റ്റ് നടത്തിയവരാണ്. ഖത്തറില്‍ ഇതുവരെ ആകെ 1,116,081 ടെസ്റ്റുകളാണ് നടത്തിയത്. 

രോഗം ബാധിച്ച 27 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 260 ആയി.  ഐ.സി.യുവിലേക്ക് പുതുതായി മൂന്നു പേരെ പ്രവേശിപ്പിച്ചു. നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ളത് 30 പേരാണ്. 

രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഐസൊലേഷനിലാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

കൊവിഡ് വ്യാപനം നിയന്ത്രക്കാനായി ശാരീരിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News