Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിലേക്ക് മാര്‍ച്ചില്‍ മടങ്ങിയെത്തുന്നത് 85,000 പേര്‍; ക്വാറന്റൈനായി 60 ഹോട്ടലുകള്‍ സജ്ജം

March 23, 2021

March 23, 2021

ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാനായി 60 ഹോട്ടലുകളും മെക്കെയ്ന്‍സ് ലൊക്കേഷനുകളും സജ്ജമാണെന്ന് ഡിസ്‌കവര്‍ ഖത്തര്‍. മാര്‍ച്ച് മാസത്തില്‍ 85,000 പേരാണ് ഖത്തറിലേക്ക് മടങ്ങിയെത്താനായി ബുക്ക് ചെയ്തിരിക്കുന്നത്. 

നവംബറില്‍ ഖത്തറിലേക്ക് മടങ്ങിയെത്തിയതിനെക്കാള്‍ ഇരട്ടിയിലേറെ പേരാണ് മാര്‍ച്ചില്‍ ഖത്തറിലേക്ക് മടങ്ങിയെത്താനിരിക്കുന്നത്. ക്വാറന്റൈന്‍ സൗകര്യങ്ങള്‍ വര്‍ധിച്ചതിനാലാണ് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്. 

'ക്വാറന്റൈന്‍ ശേഷി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ക്വാറന്റൈന്‍ ഉറപ്പുവരുത്താനായി തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് അതിഥികള്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാനായി ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.' -ഡിസ്‌കവര്‍ ഖത്തര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

'ക്വാറന്റൈന്‍ നിബന്ധനകള്‍ ഖത്തര്‍ കര്‍ശനമായി തുടരുകയാണ്. അതിര്‍ത്തികള്‍ അടയ്ക്കാതെ തന്നെ ക്വാറന്റൈന്‍ സജ്ജീകരിച്ചത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സഹായിച്ചിട്ടുണ്ട്. വിവേകപൂര്‍ണ്ണമായി മുന്‍കരുതലുകള്‍ എടുത്താല്‍ ദൈനംദിന ജീവിതം സുഗമമായി തുടരാന്‍ കഴിയും.' -വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

ഖത്തറിലെ വെല്‍ക്കം ഹോം ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ് 2300 റിയാല്‍ മുതലാണ് ആരംഭിക്കുന്നത്. ദിവസവും മൂന്ന് നേരം ഭക്ഷണം, ഒരു പി.സി.ആര്‍ പരിശോധന, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര തുടങ്ങിയവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ തുടങ്ങി 60 ല്‍ അധികം ഹോട്ടലുകളില്‍ നിന്ന് ഇഷ്ടമുള്ളത് അതിഥികള്‍ക്ക് തെരഞ്ഞെടുക്കാം. വലിയ കുടുംബങ്ങള്‍ക്ക് രണ്ട് അല്ലെങ്കില്‍ മൂന്ന് ബെഡ്‌റൂം ഉള്ള വില്ലകളും ലഭ്യമാണ്. മറ്റ് രാജ്യങ്ങളില്‍ ഇതുപോലെ ഹോട്ടല്‍ തെരഞ്ഞെടുക്കാനുള്ള അവസരമോ നിശ്ചിത വിലയോ ലഭ്യമല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മെക്കെയ്ന്‍സ് പാക്കേജുകള്‍ ആരംഭിക്കുന്നത് 1820 റിയാല്‍ മുതലാണ്. മെക്കെയ്ന്‍സ് പാക്കേജുകളില്‍ ഒരു സിം കാര്‍ഡ് ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍, വൈഫൈ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു. 

ഡിസ്‌കവര്‍ ഖത്തറിന്റെ കോള്‍ സെന്ററില്‍ നിലവില്‍ 55 പേരാണ് അറബി ഭാഷയില്‍ സഹായങ്ങള്‍ നല്‍കാനായി ഉള്ളത്. ഏപ്രില്‍ ആദ്യം ഇത് 95 ആയി വര്‍ധിപ്പിക്കും. 24 മണിക്കൂറും കോള്‍ സെന്ററിന്റെ സേവനം ലഭ്യമാണ്. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റിന്റെ അറബി പതിപ്പും ഏപ്രിലില്‍ സജ്ജമാകും. 

13,000 റീഫണ്ടുകളാണ് ഡിസ്‌കവര്‍ ഖത്തര്‍ ഇതുവരെ കൈകാര്യം ചെയ്തത്. റീഫണ്ടായി 1.2 കോടി ഡോളറാണ് ഇതുവരെ നല്‍കിയത്. 50,000 മെക്കെയ്ന്‍സ് റീഫണ്ടുകളിലായി 1.1 കോടി ഡോളറാണ് ഡിസ്‌കവര്‍ ഖത്തര്‍ പ്രൊസസ് ചെയ്തത്. 

ഖത്തറിന്റെ യാത്രാ നയം അനുസരിച്ച് ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഹോം ക്വാറന്റൈനാണ് നിഷ്‌കര്‍ഷിക്കുന്നത്. അതേസമയം ഗ്രീന്‍ ലിസ്റ്റിനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനാണ് വേണ്ടത്. രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News