Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിലെ സ്വകാര്യമേഖലയിൽ ഒരു വർഷത്തിനിടെ ജോലി നഷ്ടമായത് അഞ്ചരലക്ഷം പേർക്ക്

September 23, 2021

September 23, 2021

റിയാദ്: സൗദി അറേബ്യിയിലെ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ചര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ തൊഴിലാളികളുടെ എണ്ണം 8.52 ശതമാനം തോതില്‍ ഒരു കൊല്ലത്തിനിടെ കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിനും ഈ വര്‍ഷം രണ്ടാം പാദത്തിനും ഇടയില്‍ 5,71,333 വിദേശികള്‍ക്കാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലകളില്‍ ആകെ വിദേശ തൊഴിലാളികള്‍ 61,35,126 ആണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനത്തില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ 67,06,459 ആയിരുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 4,74,382 പേരുടെ കുറവുണ്ടായി. ആകെ ജീവനക്കാരുടെ എണ്ണം 5.46 ശതമാനം തോതിലാണ് കുറഞ്ഞത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News