March 16, 2020
March 16, 2020
ദോഹ : ഖത്തറിൽ ഇന്ന് പുതുതായി 38 പേരിൽ കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 439 ആയി.കരുതൽ വാസത്തിൽ കഴിയുന്ന വിദേശികളിലാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.മൂന്നുപേർ ബ്രിട്ടൻ,സ്‌പെയിൻ,സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു രാജ്യത്ത് തിരിച്ചെത്തിയവരാണ്.ഖത്തറിൽ ഇതുവരെ 8,375 പേരിൽ പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്നലെ രാജ്യത്ത് 64 പേരിൽ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.