Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
16 വർഷമായി സൗദി ജയിലിൽ കഴിയുന്ന മലയാളിക്ക് പുറത്തിറങ്ങാൻ 33 കോടി രൂപ വേണം,അല്ലെങ്കിൽ വധശിക്ഷ

October 06, 2022

October 06, 2022

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ :സൗദി ബാലൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ 16 വർഷമായി വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനത്തിനായി സൗദി കുടുംബം ദയധനമായി ആവശ്യപ്പെടുന്നത് 33 കോടി രൂപ. കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുറഹീമാണ് പണം നൽകാൻ ഇല്ലാത്തതിനാൽ ജയിലിൽ കഴിയുന്നത്. കേസിൽ ഇപ്പോൾ ആപ്പീൽ നൽകിയിട്ടുണ്ട്. കേസിൽ അന്തിമ വിധി വരുന്നതിന് മുമ്പ് പണം നൽകിയാൽ സൗദി ബാലന്റെ കുടുംബം മാപ്പ് നൽകും. കേസ് ഇപ്പോൾ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎ ഇന്ത്യൻ എംബസിയുമായി ഇക്കാര്യം ചർച്ച ചെ്യതു. റിയാദ് ഗവർണറുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടാനാണ് തീരുമാനിച്ചിരിക്കുന്നത്.

2006 നവംബർ 28-നാണ് അന്ന് 26 വയസ്സുള്ള അബ്ദു റഹീം സൗദിയിൽ എത്തിയത്. ഹൗസ് ഡ്രൈവർ വിസയിൽ ആണ് അബ്ദുറഹീം സൗദിയിലെ റിയാദിൽ എത്തുന്നത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്‌രിയുടെ തലക്ക് താഴെ അനങ്ങാൻ സാധിക്കാത്ത രീതിയിലായിരുന്ന മകൻ അനസിനെ നോക്കുന്ന ജോലിയാണ് കിട്ടിയത്.കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു കുട്ടിക്ക് ഭക്ഷണം നൽകിയിരുന്നത്..ഈ കുട്ടിയെ ഇടക്ക് പുറത്തുകൊണ്ടുപോകണം. ആവശ്യമായ സാധനങ്ങൾ വാങ്ങിച്ച് കൊടുത്ത് തിരിച്ച് വീട്ടിൽ എത്തിക്കണം ഇതായിരുന്നു ജോലി. എന്നാൽ കുട്ടി പ്രകോപിതനാകുമായിരുന്നു.

2006 ഡിസംബർ 24നാണ് കേസിനാസ്പദമായ സംഭാവമുണ്ടാകുന്നത്.. വീട്ടിൽ നിന്നും കുട്ടിയെ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ  ട്രാഫിക് സിഗ്‌നലിൽ വാഹനം നിർത്തിയപ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്തു പോകാൻ ആവശ്യപ്പെട്ട് കുട്ടി ബഹളം വെക്കുകയായിരുന്നു.അതിന് റഹീം തയാറാകാതിരുന്നപ്പോൾ കുട്ടി അദ്ദേഹത്തിന്റെ മുഖത്തിനു നേരെ തുപ്പുകയായിരുന്നു. ഇത് തടയാൻ വേണ്ടി ശ്രമിക്കുന്നതിനിടെ  റഹീമിന്റെ കൈ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടുകയും  കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും മരണപ്പെടുകയുമായിരുന്നു...തുടർന്ന് പരിഭ്രാന്തനായ റഹീം  ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. രണ്ട് പേരും ചേർന്ന് കൊള്ളക്കാർ റഹീമിനെ കാറിൽ കെട്ടിയിട്ട് കുട്ടിയെ ആക്രമിക്കുകയായിരുന്നു എന്ന് വ്യാജകഥ ഉണ്ടാക്കുകയായിരുന്നു. എന്നാൽ പോലീസ് ചോദ്യം ചെയ്തപ്പോൾ സത്യം പറയേണ്ടി വന്ന റഹീമിനെയും സഹായിക്കാനെത്തിയ മുഹമ്മദ് നസീറിനെയും ജയിലിലടക്കുകയായിരുന്നു.

10 വർഷത്തിന് ശേഷം അബ്ദുൽ നസീർ ജാമ്യത്തിലിറങ്ങിയെങ്കിലും  റഹീം വധശിക്ഷ കാത്ത് റിയാദിലെ അൽ-ഹൈർ ജയിലിൽ കഴിയുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News