Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിലെ സ്‌കൂളുകളില്‍ ഇന്നു മുതല്‍ ഹാജര്‍നില 30 ശതമാനം

March 21, 2021

March 21, 2021

ദോഹ: ഖത്തറിലെ സ്‌കൂളുകളില്‍ ഇന്ന് മുതല്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില 30 ശതമാനം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് ഖത്തര്‍ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു. 

സുരക്ഷിതവും ആരോഗ്യകരവുമായ സ്‌കൂള്‍ അന്തരീക്ഷം ഉറപ്പാക്കാനായാണ് ഹാജര്‍നില 30 ശതമാനമായി കുറച്ചതെന്ന് മന്ത്രാലയം പറഞ്ഞിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

ഒരു ക്ലാസ് മുറിയില്‍ പരമാവധി 15 വിദ്യാര്‍ത്ഥികളെ മാത്രമേ ഇരുത്താന്‍ പാടുള്ളു. സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം ഉണ്ടായിരിക്കണം. സ്‌കൂളുകളില്‍ വരാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാമെന്നും മന്ത്രാലയം അറിയിച്ചു. 

ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടെയും പ്രവര്‍ത്തന സമയം 100 ശതമാനമായിരിക്കുമെന്നും സര്‍ക്കുലര്‍ പറയുന്നു. 

നേരത്തേ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. വാക്സിന്‍ സ്വീകരിച്ചതിന്റെ തെളിവ് ഇഹ്തറാസ് ആപ്പില്‍ കാണിച്ചാല്‍ മാത്രമേ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ എല്ലാ ആഴ്ചയും കൊവിഡ്-19 പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം ഹാജരാക്കണം. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News