Breaking News
മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി |
ബാഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെ റോക്കറ്റ് ആക്രമണം,ഒരാൾക്ക് പരിക്കേറ്റു 

December 21, 2020

December 21, 2020

ബാഗ്ദാദ് : ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായി ഇറാഖി സൈനിക വൃത്തങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.എംബസികൽ ഉൾപെടെ നയതന്ത്ര സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഗ്രീൻസോണിലാണ് ആക്രമണമുണ്ടായത്.ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.എംബസിയിലെ സി-റാം പ്രതിരോധ സംവിധാനം ആക്രമണത്തെ പ്രതിരോധിച്ചതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.അതേസമയം,എംബസി കെട്ടിട വളപ്പിൽ നേരിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.മൂന് റോക്കറ്റുകൾ എംബസിക്ക് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്.

ഇത്തരം ആക്രമണങ്ങൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ ഇറാഖ് ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും അമേരിക്കൻ എംബസി വ്യക്തമാക്കി.

2020 ജനുവരി മൂന്നിന് ഇറാൻ ഉന്നത സൈനിക മേധാവി ജനറൽ കസേം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിന് മുന്നിൽ വെച്ച് അമേരിക്ക കൊലപ്പെടുത്തിയിരുന്നു.സുലൈമാനി വധത്തിന് ഒരു വര്ഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു എംബസിയിലെ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.ഇതിനു പിന്നാലെയാണ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായത്.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News