Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയില്‍ പിടിയിലായ നാല് മലയാളികളടക്കം 24 ഇന്ത്യക്കാരെ നാടുകടത്തി

March 24, 2023

March 24, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: സൗദിയിലെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് നാലു മലയാളികളടക്കം 24 ഇന്ത്യക്കാരെ കൂടി നാടു കടത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനു പിന്നാലെയാണ് നിയമ ലംഘകരായി സൗദിയില്‍ താമസിച്ച് ജോലി ചെയ്തുവന്നവരെ നാട്ടിലേക്ക് നാടുകടത്തിയത്. അസീര്‍ മേഖലയിലെ വിവിധ ഗവര്‍ണററ്റേുകളില്‍ നിന്ന് കഴിഞ്ഞ രണ്ടു മാസത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിടിക്കപ്പെട്ട ഇന്ത്യക്കാര്‍ക്കാണ് കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചത്.

മതിയായ താമസ രേഖകളോ, ജോലിയോ ഇല്ലാതെ ഖമീസിലെ തെരുവുകളിലും വൃത്തിഹീനമായ പൊളിഞ്ഞ കെട്ടിടങ്ങളിലും താമസിച്ചിരുന്ന അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു.

നാല് മലയാളികളും യു.പി, പശ്ചിമ ബംഗാള്‍, ബീഹാര്‍, കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് നാടുകടത്തപ്പെട്ട 24 പേരിലുള്ളത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News