Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ ബസ്സപകടത്തിൽ മരിച്ചവർ 22 ആയി,മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഫോറൻസിക് പരിശോധന പുരോഗമിക്കുന്നു

March 29, 2023

March 29, 2023

ന്യൂസ്‌റൂം ബ്യുറോ
അബഹ :സൗദിയിലെ അബഹയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 27 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അബഹയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍ ഇന്ത്യക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇരുവരുടെയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. മുഹമ്മദ് ഖാന്‍, വെസ്റ്റ് ബാംഗാള്‍ സ്വദേശി റാസാ ഖാന്‍ എന്നീ ഇന്ത്യക്കാര്‍ക്കാണ് പരിക്കേറ്റത്. അതേസമയം മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ് പ്രാഥമിക നിഗമനം.

ഇതിനിടെ,ശആർ ചുരം റോഡിലുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഫോറൻസിക് പരിശോധന ഊർജിതമാക്കി. ഭൂരിഭാഗം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. ക്രിമിനൽ എവിഡെൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പങ്കാളിത്തത്തോടെ ഫോറൻസിക് മെഡിക്കൽ സംഘം മരണപ്പെട്ടവരുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.

അസീർ സെൻട്രൽ ആശുപത്രി, മഹായിൽ ആശുപത്രി, മഹായിൽ നാഷണൽ ഹോസ്പിറ്റൽ, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിലും പരിക്കേറ്റവർ ചികിത്സയിലുണ്ടെന്ന് അൽഇഖ്ബാരിയ ചാനൽ റിപ്പോർട്ടർ പറഞ്ഞു.

അസീർ പ്രവിശ്യയിൽ അബഹയെയും മഹായിൽ അസീറിനെയും ബന്ധിപ്പിക്കുന്ന ശആർ ചുരംറോഡിൽ തിങ്കളാഴ്ച വൈകീട്ടാണ് ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. ബ്രെയ്ക്ക് തകരാറു മൂലം നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ ബാരിക്കേഡിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. സിവിൽ ഡിഫൻസും റെഡ് ക്രസന്റും സുരക്ഷാ വകുപ്പുകളും രക്ഷാപ്രവർത്തനങ്ങൾ നടത്തി. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News