Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ആകാശവിലക്ക് നീങ്ങി,ആഴ്ചയിൽ 20 കേന്ദ്രങ്ങളിലേക്ക് 1400 സർവീസുകൾ  

January 06, 2021

January 06, 2021

ദോഹ : മൂന്നര വർഷം നീണ്ട ഗൾഫ് പ്രതിസന്ധി അവസാനിച്ചതോടെ ഗൾഫിലെ വ്യോമയാന മേഖല വീണ്ടും ഉണർന്നു തുടങ്ങുന്നു.ഗൾഫ് രാജ്യങ്ങൾക്കിടയിലെ നയതന്ത്ര പ്രതിസന്ധിക്കു പിന്നാലെ നാല് അയൽ രാജ്യങ്ങൾ  വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയതോടെ മിക്ക ഗൾഫ് രാജ്യങ്ങളിലെയും വ്യോമയാന മേഖല കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു.ഖത്തർ എയർവെയ്സിന് പുറമെ യു.എ.ഇ യിലെയും സൗദിയിലെയും വിമാനക്കമ്പനികൾ നൂറു കണക്കിന് ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഗൾഫ് രാജ്യങ്ങൾക്കിടയിലെ നൂറുകണക്കിന് പ്രതിദിന സർവീസുകൾ നിലച്ചതോടെ മിക്ക വിമാനക്കമ്പനികളും കടുത്ത സാമ്പത്തിക ബാധ്യതയിലായി.



വ്യോമപാത അടക്കുന്നത് വരെ പതിനാറു വിമാനക്കമ്പനികളാണ് ദോഹക്കും ഈ രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തിയിരുന്നത്.ഈ വിമാനക്കമ്പനികൾക്കെല്ലാം കൂടി 13.9 ദശലക്ഷം സീറ്റുകളാണ് ഉണ്ടായിരുന്നത്.7.7 ദശലക്ഷത്തിലധികം സീറ്റുകളുമായി യുഎഇ ഒന്നാം സ്ഥാനത്തും സൗദി അറേബ്യ (3.2 ദശലക്ഷം), ബഹ്‌റൈൻ (1.7 ദശലക്ഷം), ഈജിപ്ത് (1.2 ദശലക്ഷം) എന്നിങ്ങനെയായിരുന്നു ഈ രാജ്യങ്ങൾക്കിടയിൽ ഉണ്ടായിരുന്ന മൊത്തം സീറ്റുകളുടെ ശേഷി.ഈ രാജ്യങ്ങളുടെ ശേഷിയുടെ സിംഹഭാഗവും ഖത്തർ എയർവേയ്‌സിനായിരുന്നു.2018 ലെ കണക്കനുസരിച്ച്  8.4 ദശലക്ഷം സീറ്റുകളാണ് ഈ രാജ്യങ്ങളിൽ ഖത്തർ എയർവേയ്‌സിന്റെ ഉണ്ടായിരുന്നത്. ആ വർഷം നെറ്റ്‌വർക്ക് കാരിയറിന്റെ മൊത്തം ശേഷിയുടെ 19 ശതമാനവും പ്രതിനിധീകരിച്ചിരുന്നത് ഖത്തർ എയർവേയ്‌സ് ആയിരുന്നു.
അൽ ഉല കരാർ പ്രകാരം വ്യോമയോസ്തയിലുള്ള വിലക്ക് പിൻവലിച്ച് വിമാനസർവീസുകൾ സാധാരണ നിലയിലാകുന്നതോടെ ഈ രാജ്യങ്ങളിലെ 20 കേന്ദ്രങ്ങളിലായി ആഴ്ചയിൽ 1400 വിമാനസർവീസുകളാണ് ഉണ്ടാവുക.

ഖത്തർ, ബഹ്‌റൈൻ, ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്ക്കിടയിൽ വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കുന്നതോടെ വ്യോമയാന മേഖലക്ക് പുറമെ,വിനോദ സഞ്ചാരം,ഹോട്ടൽ,ഹോസ്പിറ്റാലിറ്റി മേഖലകളിലും ഉണർവുണ്ടാകും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News