Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറില്‍ കൊവിഡ് ബാധിച്ച 1883 പേർക്ക് കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി നല്‍കിയതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ 

March 29, 2021

March 29, 2021

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച 1883 പേര്‍ക്ക് കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി നല്‍കിയതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി) അറിയിച്ചു. കൊവിഡ് ബാധിതര്‍ക്ക് രോഗമുക്തി ലഭിക്കാന്‍ കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി സഹായിക്കുമെന്നും എച്ച്.എം.സിയിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമണി പറഞ്ഞു. 

'കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനോ രോഗമുക്തി വരുത്താനോ സഹായിക്കും. രോഗത്തിന്റെ തുടക്കകാലത്ത് തന്നെ പ്ലാസ്മ തെറാപ്പി നല്‍കിയാല്‍ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതായി കാണുന്നു. അതേസമയം കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിയുടെ വിജയ സാധ്യത ഓരോ രോഗിയിലും വ്യത്യാസപ്പെട്ടിരിക്കും.' -ഡോ. മുന പറഞ്ഞു. 

രക്തത്തിന്റെ ദ്രാവകഭാഗമാണ് പ്ലാസ്മ. പ്ലാസ്മയിലാണ് പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആന്റിബോഡികള്‍ ഉണ്ടാവുക. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തില്‍ വേര്‍തിരിച്ചെടുത്ത പ്ലാസ്മയാണ് കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിയില്‍ ഉപയോഗിക്കുന്നത്. ഈ പ്ലാസ്മയില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി ധാരാളമായി ഉണ്ടാകും. ഇത് രോഗികള്‍ക്ക് കൊവിഡിനെതിരെ പോരാടാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് രോഗമുക്തനായി രണ്ടാഴ്ച കഴിഞ്ഞാല്‍ പ്ലാസ്മ ദാനം ചെയ്യാം. പൂര്‍ണ്ണമായി രോഗമുക്തനായാല്‍ മാത്രമേ പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയൂ.. ആശുപത്രി വിട്ട ശേഷമുള്ള 14 ദിവസങ്ങളില്‍ രോഗലക്ഷണം ഉണ്ടാകാന്‍ പാടില്ല. അല്ലെങ്കില്‍ അവസാനം നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവ് ആയിരിക്കണം. ഇതില്‍ ഏതാണോ ദൈര്‍ഘ്യമേറിയത് അതാണ് പരിഗണിക്കുക. 

കൊവിഡ് ബാധിച്ച് ഭേദമായവര്‍, പുരുഷന്മാര്‍, 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ശരീരഭാരം 50 കിലോഗ്രാമില്‍ കൂടുതലുള്ളവര്‍, പ്ലാസ്മ ദാനം ചെയ്യുന്ന ദിവസം നല്ല ആരോഗ്യസ്ഥിതിയുള്ളവര്‍, എന്നിവര്‍ക്ക് മാത്രമാണ് പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയുക. പ്ലാസ്മ ദാനം ചെയ്യുന്നവര്‍ക്ക് പ്ലാസ്മ ദാനത്തിന് മുമ്പ് നല്ല വിശ്രമവും ഉറക്കവും വേണം. 

പ്ലാസ്മാഫെറെസിസ് എന്ന പ്രക്രിയയിലൂടെയോ ഓട്ടോമേറ്റഡായി പ്ലാസ്മ വേര്‍തിരിക്കുന്ന പ്രക്രിയ വഴിയോ ആണ് ടെക്നീഷ്യന്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുക. വേര്‍തിരിച്ചെടുത്ത പ്ലാസ്മ പ്രത്യേക ബാഗില്‍ സൂക്ഷിക്കും. പ്ലാസ്മ വേര്‍തിരിച്ചെടുത്ത ശേഷമുള്ള രക്തം തിരികെ നിങ്ങളുടെ ശരീരത്തിലേക്ക് തന്നെ നല്‍കും. ലളിതവും സുരക്ഷിതവുമായ ഈ പ്രക്രിയ ആരോഗ്യ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നടക്കുക. 

പ്ലാസ്മ ശേഖരിക്കുന്നത് നൂറ് ശതമാനം സുരക്ഷിതമായാണ്. സൂചി കുത്തുന്നതിന്റെ വേദന മാത്രമേ നിങ്ങള്‍ക്ക് ഉണ്ടാകൂ. അനസ്തേഷ്യ ആവശ്യമില്ല. വിദഗ്ധരായ നഴ്സിങ് സംഘം ഒപ്പമുണ്ടാകും. ദാതാവിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സജ്ജമായിരിക്കും. പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അഥവാ പാര്‍ശ്വഫലം ഉണ്ടായാലും അത് തലകറക്കം പോലെ നിസ്സാരമായവ ആയിരിക്കും. 

ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ പ്ലാസ്മ നല്‍കാന്‍ കഴിയും. എന്നാല്‍ ആഴ്ചയില്‍ പരമാവധി ഒന്നോ രണ്ടോ തവണ എന്ന കണക്കിലാണ് പ്ലാസ്മ നല്‍കേണ്ടത്. 

പ്ലാസ്മ ദാനം ചെയ്യാന്‍ ഏകദേശം 45 മുതല്‍ 60 മിനുറ്റ് വരെ സമയമെടുക്കും. നിങ്ങളുടെ രജിസ്ട്രേഷനും പ്രാഥമിക പരിശോധനകളും പൂര്‍ത്തിയാക്കാനുള്ള സമയം ഉള്‍പ്പെടെയാണ് ഇത്. 
 
എച്ച്.എം.സിയിലെ സ്പെഷ്യാലിറ്റി സര്‍ജിക്കല്‍ സെന്ററിന് എതിര്‍വശമുള്ള രക്തദാന കേന്ദ്രത്തില്‍ പ്ലാസ്മ ഡൊണേഷന്‍ യൂണിറ്റില്‍ സി.ഡി.സി പ്ലാസ്മ കണ്‍വാലസെന്റ് യൂണിറ്റ് സംഘം സജ്ജരായിരിക്കും. പ്ലാസ്മ ദാനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ആദ്യം നിങ്ങളുടെ രക്തസാമ്പിള്‍ ശേഖരിക്കുകയും പ്രാഥമിക പരിശോധനകള്‍ നടത്തുകയും ചെയ്യും. പ്ലാസ്മ ദാനത്തിന് യോഗ്യത ഉണ്ടെന്ന് ഉറപ്പിച്ചാല്‍ ആശുപത്രി നിങ്ങളെ ബന്ധപ്പെടുകയും പ്ലാസ്മ ദാനം ചെയ്യാനുള്ള അപ്പോയിന്റ്മെന്റ് നല്‍കുകയും ചെയ്യും. 

താഴെ പറയുന്ന നമ്പറില്‍ വിളിച്ച് ദോഹയിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററുമായി (സി.ഡി.സി) ബന്ധപ്പെട്ട് പ്ലാസ്മ ദാനത്തിനായി രജിസ്റ്റര്‍ ചെയ്യാം.
നമ്പര്‍: +974 40254003.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News