Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിലെ മുതിര്‍ന്നവരില്‍ 18.2 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം

March 22, 2021

March 22, 2021

ദോഹ: ഖത്തറിലെ മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ 18.2 ശതമാനം പേര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. അതായത് മുതിര്‍ന്നവരില്‍ ആറില്‍ ഒരാള്‍ക്ക് ഇതിനകം വാക്‌സിന്‍ ലഭിച്ചു. വാക്‌സിനേഷന്‍ സംബന്ധിച്ച പ്രതിവാര അറിയിപ്പിലാണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്. 

കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ മാത്രം 134,498 ഡോസുകളാണ് നല്‍കിയത്. വാക്‌സിനേഷന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 594,613 ഡോസുകള്‍ നല്‍കി. 

60 വയസിന് മുകളില്‍ പ്രായമുള്ളവരിലെ 66.8 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ ലഭിച്ചു. 70 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 69.4 ശതമാനം പേര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ളവരിലെ 70 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

നേരത്തേ കൊവിഡ് വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയിക്കാനാമെന്ന് മന്ത്രാലയം പറഞ്ഞിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മൈക്രോസൈറ്റില്‍ ആളുകള്‍ നാഷണല്‍ ഒതന്റിക്കേഷന്‍ സിസ്റ്റം (തവ്തീഖ്) യൂസര്‍നെയിമും (സാധാരണയായി ക്യു.ഐ.ഡി) പാസ്വേര്‍ഡും നല്‍കി ലോഗ് ഇന്‍ ചെയ്താണ് പാര്‍ശ്വ ഫലങ്ങള്‍ മന്ത്രാലയത്തെ അറിയിക്കേണ്ടത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News