Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് 15 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

May 14, 2023

May 14, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് 15 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്. ഇതില്‍ 11 പേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. തെക്കന്‍ പ്രവശ്യയിലെ നാസ അല്‍ഹാരിഖ് അല്‍ മാനിയ റോഡിലായിരുന്നു അപകടമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. റിയാദ് നഗരത്തിലെ വിവിധ ആശുപത്രിയിലേക്ക് പരിക്കേറ്റവരെ മാറ്റി. റിയാദില്‍ നിന്ന ഏതാണ്ട് ഇരുനൂറു കിലോമീറ്റര്‍ അകലെ വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് 11 ഗ്രൗണ്ട് ആംബുലന്‍സ് ടീമുകളും രണ്ട് എയര്‍ ആംബുലന്‍സുകളുമായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ടീമുകളും മൂന്നു ഗ്രൗണ്ട് ആംബുലന്‍സ് ടീമുകളുമായി ആരോഗ്യ മന്ത്രാലയം ടീമുകളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News