April 15, 2024
April 15, 2024
അബുദാബി: യുഎഇയില്‍ 2024/ 2025 അധ്യയന വര്‍ഷത്തേക്കുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 28 വരെ രജിസ്‌ട്രേഷന്‍ തുടരുമെന്ന് കമ്മ്യൂണിറ്റി വികസന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍. പുനരധിവാസത്തിനും മറ്റ് പ്രോഗ്രാമുകള്‍ക്കുമായി ഓണ്‍ലൈനായി വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.
രജിസ്‌ട്രേഷന്‍ ലിങ്ക്: www.mocd.gov.ae
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ വിവിധ മേഖലകളില്‍ അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പുനരധിവാസ വിഭ്യാഭ്യാസ സേവനങ്ങള്‍ പ്രഖ്യാപിച്ചത്. 2022/2023 വര്‍ഷത്തില്‍ ഏകദേശം 53 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വന്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F