Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ് 

April 29, 2024

news_malayalam_sports_news_updates

April 29, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തറിൽ നടക്കുന്ന എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ് മത്സരത്തിന്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. 16 ടീ​മു​ക​ളി​ൽ​ നി​ന്ന് നാ​ല് ടീമുകളാണ് സെമിയിൽ യോഗ്യത നേടിയത്. ര​ണ്ട് സെ​മി ഫൈ​ന​ൽ മത്സരങ്ങളും ​ഇന്ന് (തി​ങ്ക​ളാ​ഴ്ച) ​ത​ന്നെ നടക്കും. 

വൈ​കു​ന്നേ​രം 5 മണിക്ക് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​​​ന്തോ​നേ​ഷ്യ, ഉ​സ്ബെ​കി​സ്താ​നെ​യും, രാ​ത്രി 8.30ന് ​ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ജ​പ്പാ​ൻ, ഇ​റാ​ഖി​നെ​തിരെയും മത്സരിക്കും. ഇരു മത്സരങ്ങളിലെയും വി​ജ​യി​ക​ളാകുന്ന രണ്ട് ടീമുകൾ ഫൈ​ന​ലി​ലേ​ക്കും, പാ​രി​സ് ഒ​ളി​മ്പി​ക്സി​ലേ​ക്കും യോ​ഗ്യ​ത നേ​ടും. ​

അതേസമയം, സെമിയിൽ പരാജയപ്പെടുന്ന ഇരു ടീമുകളും മൂന്നാം സ്ഥാനത്തിനായി (ലൂ​സേ​ഴ്സ് ഫൈ​നൽ) മത്സരിക്കും. മേ​യ് 2ന് വൈകിട്ട് 6:30ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിലാണ് മത്സരം. ലൂ​സേ​ഴ്സ് മാച്ചിൽ ​ജ​യി​ക്കുന്ന ടീമിനും ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടാം.

മെയ് 3ന് വൈകിട്ട് 6:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News