April 27, 2024
April 27, 2024
ദുബായ്: ദുബായ് മെട്രോയുടെ റെഡ് ലൈനിൽ നാല് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ലെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ്, എനർജി എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് ഒഴിവാക്കിക്കിയത്. ഈ സ്റ്റേഷനിലെ യാത്രക്കാർക്ക് ഗതാഗതത്തിനായി ബദൽ ബസ് സർവീസുകൾ ലഭ്യമാണ്. *മഴക്കെടുതിയെത്തുടർന്നുള്ള സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെയാണ് നിയന്ത്രണം. സുഗമമായ യാത്ര ഉറപ്പാക്കാൻ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും അധികൃതർ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്നും ആർടിഎ നിർദേശിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F