Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |
രാഹുൽഗാന്ധിക്കെതിരെ വ്യാജവീഡിയോ,സീ ന്യുസ് അവതാരകൻ രോഹിത് രഞ്ജൻ പോലീസ് കസ്റ്റഡിയിൽ

July 05, 2022

July 05, 2022

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സീ ന്യൂസ് പ്രൈം ടൈം ഷോയില്‍ വെള്ളിയാഴ്ചയായിരുന്നു രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചത്.

പുലർച്ചെ 5.30 ഓടെയാണ് ഛത്തീസ്ഗഢ് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എന്നാൽ യുപി പൊലീസിനെ അറിയിച്ചില്ലെന്ന് പറഞ്ഞ് രോഹിത് പൊലീസുമായി കയർത്തു.തുടർന്ന് കോടതി ഉത്തരവുണ്ടെന്നും സഹകരിക്കണമെന്നും റായിപൂർ പൊലീസ് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ സഹകരികരിക്കാതിരുന്ന രോഹിത് ട്വിറ്ററിലൂടെ പൊലീസിനെ ടാഗ് ചെയ്ത് ഇക്കാര്യങ്ങൾ അറിയിച്ചു. തുടർന്ന് രോഹിതിനെ കസ്റ്റഡിയിലെടുത്ത യുപി പൊലീസ് അദ്ദേഹവുമായി സംസാരിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.കസ്റ്റ ഡിയിലെടുത്ത രോഹിതിനെ നോയിഡയിലെ പൊലീസ് സ്റ്റേഷനിലേലേക്ക് കൊണ്ടു പോയി.

വയനാട്ടിലെ തന്റെ ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഉദയ്പൂര്‍ കൊലപാതകികളെ കുട്ടികള്‍ എന്ന് വിളിച്ചുവെന്നായിരുന്നു സീ ന്യൂസിലെ വാര്‍ത്ത.

വയനാട് ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുന്നതിനിടെ പ്രതികളെ രാഹുല്‍ ഗാന്ധി കുട്ടികള്‍ എന്ന് വിളിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ പ്രസ്താവന ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികളെ കുറിച്ചാണെന്നായിരുന്നു സീ ന്യൂസ് വാര്‍ത്ത നല്‍കിയത്.

ഇത് പിന്നീട് വലിയ വിവാദമായിരുന്നു. പ്രതികളെ കുട്ടികള്‍ എന്ന് വിളിക്കുന്നതിലൂടെ കൊലപാതകം നടന്നതില്‍ രാഹുല്‍ ഗാന്ധിക്ക് യാതൊരു കുഴപ്പവുമില്ലെന്നത് വ്യക്തമാകുന്നുവെന്നും പരിപാടിയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് അവതാരകന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സീ ന്യൂസിന്റെ മുംബൈയിലെയും നോയിഡയിലെയും ഓഫീസിന് മുമ്പിലും കോണ്‍ഗ്രസ് ശനിയാഴ്ച പ്രതിഷേധം നടത്തിയിരുന്നു.

സംഭവത്തിൽ മുന്‍ മന്ത്രി രാജ്യവര്‍ധന്‍ റാത്തോറിനെതിരെയും  കേസെടുത്തിട്ടുണ്ട്.. ഛത്തീസ്ഗഡ് പൊലീസാണ് റാത്തോറിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാത്തോറിനെ കൂടാതെ മറ്റ് നാല് പേര്‍ക്കെതിരേയും സംഭവത്തില്‍ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News