Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ബൈഡൻ അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം,ഗൾഫിൽ കൂടുതൽ ബോംബർ വിമാനങ്ങൾ വിന്യസിച്ചു

January 18, 2021

January 18, 2021

വാഷിംഗ്ടൺ : ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ,ട്രംപ് ഭരണകൂടം ഗൾഫിൽ കൂടുതൽ ബോംബർ വിമാനങ്ങൾ വിന്യസിച്ചു.പുതുതായി രണ്ട് ബി 52 ബോംബർ വിമാനങ്ങൾ കൂടി വിന്യസിച്ചതായി യു.എസ് സെൻട്രൽ കമാൻറ് അറിയിച്ചു. ഇതോടെ രണ്ടു മാസത്തിനുള്ളിൽ അമേരിക്ക ഗൾഫിലേക്ക് അയക്കുന്ന ബോംബർ വിമാനങ്ങളുടെ എണ്ണം അഞ്ചായി.

മേഖലയുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് യു.എസ് നൽകുന്ന വിശദീകരണം. ഇസ്രായേൽ വ്യോമാതിർത്തിയിലൂടെയാണ് ബോംബർ വിമാനങ്ങൾ ഗൾഫിലേക്ക് തിരിച്ചത്.

എന്നാൽ ഇറാനുമായി യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പെൻറഗൺ വ്യക്തമാക്കി. മേഖലയുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് സൈനിക വിന്യാസത്തെ കുറിച്ച ട്രംപ് ഭരണകൂടത്തിെൻറ വിശദീകരണം.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News