Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ആധാർകാർഡ് കൈമാറരുതെന്ന കേന്ദ്ര നിർദേശം പിൻവലിച്ചു

May 29, 2022

May 29, 2022

ദില്ലി: ആധാർ കാർഡ് വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ. ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം  നിർദ്ദേശം നൽകിയതെന്നും എന്നാൽ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ പുതിയ അറിയിപ്പിൽ വ്യക്തമാക്കി.

യുഐഡിഎഐ നൽകുന്ന ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ  സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർദ്ദേശമുള്ളൂ. ആധാർ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

ആധാർ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും  ദുരുപയോഗം തടയാൻ ആധാർ കാർഡിൻ്റെ നമ്പർ മാസ്ക് ചെയ്ത കോപ്പി മാത്രം നൽകണമെന്നും. അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേതെന്നുമാണ് യുഐഡിഎയുടെ ബെംഗളൂരു മേഖല കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദേശത്തിൽ പറയുന്നത്. യുഐഡിഎഐയിൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂവെന്നും അറിയിപ്പിൽ ഉണ്ടായിരുന്നു..

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്‍റെ  പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും നിർദ്ദേത്തിൽ ഉണ്ടായിരുന്നു. എന്നാൽ ആധാർ വിവരങ്ങൾ ചോരുന്നുവെന്ന തരത്തിലടക്കം ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഈ അറിയിപ്പ് കാരണമായതോടെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News