Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് റിഫൈനറിയിലെ തീപിടുത്തത്തിൽ പരിക്കേറ്റ രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു

January 27, 2022

January 27, 2022

കുവൈത്ത് സിറ്റി : മിനാ അൽ അഹ്‌മദി റിഫൈനറിയിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് ഇന്ത്യൻ  തൊഴിലാളികൾ കൂടി മരിച്ചതായി കുവൈത്ത് നാഷണൽ പെട്രോളിയം അറിയിച്ചു.ഇതോടെ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം നാലായി.മരിച്ചവർ ഏതു സംസ്ഥാനത്തു നിന്നുള്ളവരാണെന്ന് വ്യക്തമാക്കിയിട്ടില്ല. കുവൈത്തിൽ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്ന പ്രധാന തുറമുഖമായ മിനാ അൽ അഹ്‌മദിയിൽ പ്രവർത്തിക്കുന്ന റിഫൈനറിയിൽ ഈ മാസം 14നാണ് തീപിടുത്തമുണ്ടായത്.റിഫൈനറിയിലെ ഗ്യാസ് ദ്രവീകരണ യൂനിറ്റിലാണ് തീപിടുത്തമുണ്ടായത്.

അപകടത്തിൽ രണ്ട് ഇന്ത്യക്കാർ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു. 5 പേർക്ക്‌ ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. തമിഴ്നാട് സ്വദേശി സിക്കന്തൂർ കസാലി മരൈകയാർ,ഒഡീസ സ്വദേശി ഹരി ചന്ദ്ര റെഡ്ഡി കോണ എന്നിവരാണു ആദ്യം മരണമടഞ്ഞത്‌.മരണമടഞ്ഞവരും പരിക്കേറ്റവരും അൽ അറബി എനർടേക് കോൺട്രാക്റ്റിങ് കമ്പനിക്ക്‌ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News