Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
തീവണ്ടിയപകടം മുൻനിർത്തി മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം,മുന്നറിയിപ്പുമായി ഒഡീഷ്യ പോലീസ്

June 04, 2023

June 04, 2023

ന്യൂസ്‌റൂം ബ്യുറോ 

ന്യൂദല്‍ഹി: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ വ്യാജ പ്രചരണം. ട്രെയിന്‍ അപകടത്തിന് പിന്നില്‍ മുസ്‌ലിങ്ങളാണെന്നാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചരണം.


അപകടം നടന്ന സ്ഥലത്തിന്റെ ആകാശ ദൃശ്യത്തില്‍ കാണുന്ന ഒരു കെട്ടിടം മുസ്‌ലിം പള്ളിയാണെന്നും അതുകൊണ്ട് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ് ദുരന്തത്തിന് ഉത്തരവാദികളെന്നുമാണ് പ്രചരണം നടക്കുന്നത്. സംഭവം നടന്നത് വെള്ളിയാഴ്ച ആയത് കൊണ്ട് ‘ഇന്നലെ വെള്ളിയാഴ്ച’ എന്ന ഹാഷ് ടാഗോടെയാണ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.



അതേസമയം,വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്ന കെട്ടിടം ബഹനങ്കയിലെ ഇസ്‌കോണ്‍ ക്ഷേത്രമാണെന്ന് ദി ക്വിന്റിന്റെ ഫാക്ട് ചെക്കിങ്ങിലൂടെ കണ്ടെത്തി. ഇത് എഡിറ്റ് ചെയ്ത് മസ്ജിദാക്കിയാണ് മുസ്‌ലിങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഹുന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്.

ഇതിനിടെ,ഒഡീഷ ട്രെയിൻ ആക്രമണത്തെ മുൻനിര്‍ത്തി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഒഡീഷ പോലീസ് മുന്നറിയിപ്പ് നൽകി.

നിരവധി പരാമര്‍ശങ്ങള്‍ ശ്രദ്ധയിൽ പെട്ടതായും  ഇനിയും ഇത്തരത്തിലുണ്ടായാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

‘ചില മീഡിയാ ഹാൻഡിലുകള്‍ ട്രെയിൻ അപകടത്തെ വര്‍ഗീയവത്ക്കരിക്കാൻ ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്നും പങ്കുവെക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കാൻ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും’; ഒഡീഷ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഒഡീഷ ട്രെയിൻ അപകടത്തെ വളരെ മോശം രീതിയില്‍ വര്‍ഗീയവത്ക്കരിക്കാൻ ചില വലതുപക്ഷ ഹാൻഡിലുകള്‍ ശ്രമം നടത്തിയിരുന്നു. ‘ദി റാൻഡം ഇന്ത്യൻ’ എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്ന് അപകടം നടന്ന പ്രദേശത്തിനടുത്തുള്ള മുസ്ലിം പള്ളിയെ ചൂണ്ടിക്കാട്ടി വിദ്വേഷപ്രചാരണം നടന്നിരുന്നു. എന്നാല്‍ അത് മുസ്ലിം പള്ളിയല്ല, ഹിന്ദു ക്ഷേത്രമാണെന്ന് പിന്നീട് തെളിയുകയുണ്ടായി. മറ്റ് ഹാൻഡിലുകളില്‍നിന്ന് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാൻ വരുന്നത് ഹിന്ദുക്കള്‍ മാത്രമെന്നും മുസ്ലിങ്ങള്‍ വരുന്നില്ലെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News