Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ കോവിഡ് കേസുകൾ കുറയുന്നു,മൂന്ന് തീവ്രപരിചരണ വാർഡുകൾ കൂടി പൂട്ടുന്നു

August 22, 2021

August 22, 2021

കുവൈത്ത് : കുവൈത്തില്‍ കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു. ജാബര്‍ അല്‍-അഹ്മദ് ആശുപത്രിയിലെ കോവിഡ് 19 രോഗികളെ പരിചരിച്ചിരുന്ന 3 തീവ്രപരിചരണ വാര്‍ഡുകള്‍ അടച്ചുപൂട്ടുന്നതായി ഹൃദ്രോഗ- തീവ്രപരിചരണ വിഭാഗം  കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുല്ല അല്‍ മുതൈരി അറിയിച്ചു. മരണസംഖ്യയിലും പുതിയ കോവിഡ് കേസുകളിലും ഗണ്യമായ കുറവ് തുടരുന്ന സാഹചര്യത്തിലാണ് നടപടി. 

ക്ലിനിക്കല്‍ ഡാറ്റ അനുസരിച്ച്‌, നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ പ്രായപരിധി 30 നും 50 നും ഇടയിലുള്ളവരാണ് , അവര്‍ക്ക് വിട്ടുമാറാത്ത രോഗങ്ങളോ മറ്റ് ആരോഗ്യ ലക്ഷണങ്ങളോ ഇല്ലെന്ന് ഇത് സൂചിപ്പിക്കുന്നു വാക്സിനേഷന്റെ അഭാവമാണ് അവരുടെ അവസ്ഥ വഷളാകുന്നതിന് പിന്നിലെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കൊറോണ രോഗമുക്തി നിരക്ക് 98.2% ആയി വര്‍ദ്ധിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ https://www.facebook.com/groups/Newsroomclub എന്ന ഫെയ്സ്ബുക് പേജിൽ അംഗമാവുക


Latest Related News