Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി മരിച്ചു

October 19, 2022

October 19, 2022

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് നാല് വയസുള്ള കുട്ടി മരിച്ചു. സുലൈബിയ ഏരിയയിലാണ് മുഹമ്മദ് എന്ന ബിദൂനികുട്ടി മരിച്ചത്. കെട്ടിടത്തിന്റെ കാലപ്പഴക്കവും യഥാവിധം അറ്റകുറ്റപ്പണികള്‍ നടത്താത്തുമാണ് അപകട കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.

സുലൈബിയയില്‍ ബിദൂനി (ഒരു രാജ്യത്തെയും പൗരത്വമില്ലാത്തവര്‍) കുടുംബം താമസിച്ചിരുന്ന വീടാണ് തകര്‍ന്നു വീണത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് രക്ഷാ പ്രവര്‍ത്തകരുടെ സംഘം സ്ഥലത്തെത്തി. ഇവര്‍ കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റി നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി പിന്നീട് മരണപ്പെട്ടു.

കുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ മറ്റ് ഏതാനും പേരും ഇതേ വീട്ടില്‍ തന്നെ താമസിച്ചിരുന്നു. ഇവര്‍ക്ക് നിസാര പരിക്കുകളുണ്ട്. കെട്ടിടം വളരെയേറെ പഴക്കമുള്ളതാണെന്നും അതിന്റെ നിര്‍മാണത്തിലും പിന്നീടുള്ള അറ്റകുറ്റപ്പണികളിലുമെല്ലാം അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്നും  അധികൃതരുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News