Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ടെലിവിഷൻ വാർത്താ അവതാരകൻ തെരുവിൽ റൊട്ടിവിൽക്കുന്നു,ചിത്രം വൈറലായതോടെ ജോലി വാഗ്ദാനം

June 17, 2022

June 17, 2022

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ നിരവധി പേരുടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതായത്.മാധ്യമസ്ഥാപനങ്ങൾ ഉള്‍പ്പെടെയുള്ള പല തൊഴിലിടങ്ങളുടെയും നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തിയായിരുന്നു താലിബാന്‍ അധികാരത്തിലേറിയത്. പുതിയ ഭരണകൂടം നിലവില്‍ വന്നതോടെ നിരവധി മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യവുമുണ്ടായി. ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ട പ്രമുഖ അഫ്ഗാന്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നേരത്തെ ഹമീദ് കർസായി സർക്കാരിനൊപ്പം പ്രവർത്തിച്ചിരുന്ന കബീർ ഹഖ്മലിന്റെ സമീപകാല ട്വിറ്റർ പോസ്റ്റ്, രാജ്യത്തെ  പ്രഗത്ഭരായ പ്രൊഫഷണലുകൾ പോലും ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുന്നതിന്റെ ദുരിത ചിത്രമാണ് കാണിക്കുന്നത്.അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ മൂസ മുഹമ്മാദി തെരുവില്‍ ആഹാരസാധനങ്ങള്‍ വിൽക്കുന്ന ചിത്രമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപെടെ ചർച്ച ചെയ്യുന്നത്.

വർഷങ്ങളായി മുഹമ്മദി മാധ്യമ മേഖലയുടെ ഭാഗമായിരുന്നുവെന്നും എന്നാൽ, അഫ്ഗാനിസ്ഥാനിലെ ഇത്രയും മോശമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും അദ്ദേഹം ഇപ്പോൾ ഭക്ഷണം വിറ്റ് ജീവിക്കുകയാണെന്നും  അടിക്കുറിപ്പിൽ ഹഖ്മൽ പറഞ്ഞു.

"മൂസ മുഹമ്മദി വിവിധ ടിവി ചാനലുകളിൽ അവതാരകനായും റിപ്പോർട്ടറായും വർഷങ്ങളോളം ജോലി ചെയ്തു, ഇപ്പോൾ കുടുംബത്തെ പോറ്റാൻ വരുമാനമില്ല.ഇപ്പോൾ കുറച്ച് പണമുണ്ടാക്കാൻ  അദ്ദേഹം തെരുവിൽ ഭക്ഷണം വിൽക്കുന്നു. റിപ്പബ്ലിക്കിന്റെ പതനത്തിന് ശേഷം #അഫ്ഗാനികൾ അഭൂതപൂർവമായ ദാരിദ്ര്യം അനുഭവിക്കുന്നു,"എന്നാണ് കബീർ ഹഖ്മലിന്റെ ട്വീറ്റ്.

മുഹമ്മദിയുടെ കഥ ഇന്റർനെറ്റിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.ട്വീറ്റ് ശ്രദ്ധയിൽ പെട്ട  നാഷണൽ റേഡിയോ ആൻഡ് ടെലിവിഷൻ ഡയറക്ടർ ജനറൽ അഹ്മദുല്ല വാസിഖ്,ജോലി നഷ്ടപ്പെട്ട  മൂസ മുഹമ്മാദിയെ തന്റെ  വകുപ്പിൽ നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News