Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിനി ബംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

April 13, 2023

April 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ബംഗളൂരു: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനി ഡോണ(18) ബംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണു മരിച്ചു. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഡോണ. യൂണിവേഴ്‌സിറ്റിയില്‍ പുതുതായി നിര്‍മിച്ച, അടുത്തടുത്തായുള്ള രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ കാല്‍വഴുതി വീണു എന്നാണ് പ്രാഥമിക വിവരം. 

ഏറ്റുമാനൂര്‍ സ്വദേശിയും ജിദ്ദയില്‍ അബ്ബാര്‍ സൈനി കമ്പനി ജീവനക്കാരനും കോട്ടയം പ്രവാസി അസോസിയേഷന്‍-ജിദ്ദ പ്രസിഡന്റുമായ ദാസ് മോന്‍ തോമസിന്റെ മകളാണ് ഡോണ. മൃതദേഹം സ്വദേശമായ ഏറ്റുമാനൂരിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കും. മാതാവ്: ജെസ്സി, സഹോദരി: ദ്രിയ ദാസ്‌മോന്‍

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News