Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
പെരുന്നാൾ തലേന്നും എയർ ഇന്ത്യ എക്സ്പ്രസ് ചതിച്ചു,കുവൈത്ത് വിമാനത്താവളത്തിൽ ഗർഭിണി കുഴഞ്ഞുവീണു

April 21, 2023

April 21, 2023

 

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി:കുവൈത്തിൽ നിന്നും  പെരുന്നാളിനു മുമ്പ് നാട്ടിലെത്താന്‍ ടിക്കറ്റെടുത്തവര്‍ക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഇരുട്ടടി.വ്യാഴാഴ്ച രാത്രി 11.30ന് കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയതാണ് യാത്രക്കാരെ ചതിച്ചത്. വ്യാഴാഴ്ചയിലെ യാത്ര റദ്ദാക്കിയ എയര്‍ ഇന്ത്യ അധികൃതര്‍ വെള്ളിയാഴ്ച രാവിലെ അഞ്ചിനു വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് ആദ്യം സന്ദേശം അയച്ചിരുന്നത്.
എന്നാൽ ഇന്ന് ഉച്ചക്കുള്ള വിമാനത്തിൽ ഇവരെ നാട്ടിലേക്ക് നാട്ടിലെത്തിക്കാം എന്നാണ് ഇപ്പോൾ എയർ ഇന്ത്യ അധികൃതർ നൽകിയിട്ടുള്ള വിവരം. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് യാത്രാതടസ്സത്തിന് കാരണമായി പറയുന്നത്. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു ദിവസത്തേക്ക് മാറ്റാനും അവസരം നല്‍കും.
അതിനിടെ ഗർഭിണിയായ ഒരു യാത്രക്കാരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു. ഇവർക്ക് ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച രാത്രി കുവൈത്തില്‍നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 6.30ന് കണ്ണൂരിലെത്തുന്ന വിമാനമാണിത്. പെരുന്നാള്‍ ആഘോഷത്തിനായി കുടുംബത്തോടൊപ്പം ചേരാന്‍ കുവൈത്തില്‍ നിന്ന് നിരവധി പേരാണ് ഈ വിമാനത്തില്‍ ടിക്കറ്റെടുത്തിരുന്നത്. വ്യാഴാഴ്ച ജോലിയും നോമ്ബുതുറയും കഴിഞ്ഞ് യാത്ര തുടങ്ങിയാല്‍ അതിരാവിലെ നാട്ടിലെത്താം എന്നത് കണക്കിലെടുത്താണ് പലരും ടിക്കറ്റെടുത്തത്. എന്നാല്‍, വിമാനം വൈകിയതോടെ എല്ലാം താളംതെറ്റി. അതേസമയം, നാട്ടില്‍ വെള്ളിയാഴ്ച പെരുന്നാളില്ല എന്ന ആശ്വാസത്തിലാണ് ഇവര്‍. എന്നാല്‍, കുറഞ്ഞ ദിവസത്തിന് നാട്ടില്‍ പോകുന്നവര്‍ക്ക് ഒരു പകല്‍ യാത്രയില്‍ ചെലവഴിക്കേണ്ടിവരും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News