Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു,നിരവധി മലയാളികളെയും കസ്റ്റഡിയിലെടുത്തു വിട്ടു

June 11, 2022

June 11, 2022

കുവൈത്ത് സിറ്റി :കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽകഴിഞ്ഞ ദിവസം നടത്തിയ സുരക്ഷാ, ഗതാഗത പരിശോധനയിൽ 328 നിയമ ലംഘകർ പിടിയിലായി.

വിവിധ ഭാഗങ്ങളിൽ പിടിയിലായവരിൽ നിരവധി മലയാളികളും ഉൾപെടും.നിരപരാധികളാണെന്ന് കണ്ടെത്തുന്നവരെ  മണിക്കൂറുകൾക്ക് ശേഷമാണ് വിട്ടയക്കുന്നത്.

അഹ്മദി ഗവർണറേറ്റിലെ വഫറ, മിന അബ്ദുല്ല പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 162 പേർ പിടിയിലായി.ഇതോടൊപ്പം പ്രാദേശികമായി മദ്യ നിർമ്മാണം നടത്തുന്ന രണ്ട്‌ കേന്ദ്രങ്ങളും കണ്ടെത്തി. ഇവിടെ നിന്ന് 60 വീപ്പ മദ്യവും പിടിച്ചെടുത്തു. ഫർവ്വാനിയ ഗവർണ്ണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 166 പേരാണ് പിടിയിലായത് .ഇവരിൽ 109 പേർ താമസ രേഖാ കാലാവധി അവസാനിച്ചവരും 49 പേർ വിവിധ കേസുകളിൽ അറസ്റ്റ്‌ വാറന്റ്‌ നിലനിൽക്കുന്നവരുമാണ്. മയക്കുമരുന്ന് കൈവശം വെച്ച 4 പേരും പിടിയിലായി.

സുരക്ഷാ, ഗതാഗത പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് അധികൃതർ ഇതുവഴി ശ്രമിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News