Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
അവയവ ദാനം നടത്തിയിട്ടും മൃതദേഹം മാസങ്ങളോളം അനാഥമായി കിടന്നു,കെ.എം.സി.സി ഇടപെട്ട് നാട്ടിലെത്തിച്ചു 

November 19, 2020

November 19, 2020

റിയാദ് : സൗദിയിൽ ഇഖാമ,പാസ്പോർട്ട് കാലാവധി തീർന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയതിനെ തുടർന്ന് രണ്ടര മാസത്തോളം മോർച്ചറിയിൽ അനാഥമായി കിടന്ന മൃതദേഹം കെ.എം.സി.സി ഇടപെട്ട് നാട്ടിലെത്തിച്ചു.അവയവങ്ങൾ ദാനം ചെയ്ത അലിഗഡ് സ്വദേശിയുടെ മൃതദേഹമാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം നാട്ടിലെത്തിക്കാൻ വൈകിയത്.ഓഗസ്റ്റ് 27 ന് മരിച്ച ഉത്തർപ്രദേശ് അലിഗഡ് സ്വദേശി സാജിദ് അലി(38)യുടെ മൃതദേഹമാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മറ്റി വെൽഫെയർ വിങ് ചെയർമാനും ഇന്ത്യൻ എംബസി കമ്യുണിറ്റി വെൽഫെയർ വിഭാഗം വളണ്ടിയറുമായ സിദ്ധീഖ് തുവൂർ ഇടപെട്ട് നാട്ടിലെത്തിച്ചത്.

റിയാദ് കിംഗ് ഹോസ്പിറ്റലിൽ ബ്രെയിൻ ഡെത്ത് സംഭവിച്ചതിനാൽ അവയവദാനം നടത്തിയിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കാൻ മരിച്ചയാളുടെ ബന്ധുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.ഇഖാമ,പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഫൈനൽ എക്സിറ്റ് നേടുന്നതിനുള്ള ശ്രമങ്ങൾ നീണ്ടുപോവുകയായിരുന്നു.തുടർന്നാണ് സിദ്ധീഖ് തുവൂർ വിഷയത്തിൽ ഇടപെട്ടത്.അവയവം ദാനം ചെയ്തിട്ടും മൃതദേഹം അനാഥമായി കിടക്കുന്ന സംഭവങ്ങളിൽ കാലതാമസം കൂടാതെ നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് സിദ്ധീഖ് തുവൂർ ആവശ്യപ്പെട്ടു.

അനാഥമായി കിടന്ന മൃതദേഹം കെ.എം.സി.സി നാട്ടിൽ എത്തിച്ചു 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News