Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മെമ്പർഷിപ് ക്യാമ്പയിന് ഉജ്വല തുടക്കം

September 25, 2023

Malayalam_News_Qatar

September 25, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി :കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ 2024 -25 വർഷത്തേയ്ക്കുള്ള മെമ്പർഷിപ് ക്യാമ്പയിൻ പ്രഖാപിച്ചു.
ഒക്ടോബർ ഒന്ന് മുതൽ  ഡിസംബർ 31 വരെയാണ് കാമ്പയിൻ നടക്കുക.ഇതോടനുബന്ധിച്ചുള്ള  പ്രഖാപന സമ്മേളനം  ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ ഹാളിൽ നടന്നു.  പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെസി റഫീഖ് സ്വാഗതം പറഞ്ഞു. മെമ്പർഷിപ് ക്യാമ്പയിൻ ബ്രോഷർ, മൈൽസ്റ്റോൺ, പ്രിവിലേജ് കാർഡ് എന്നിവയുടെ പ്രകാശനം ബി ഇ സി, ജോയ് അലുക്കാസ് ജ്വല്ലറി, സിറ്റി ക്ലിനിക്, മെഡക്സ് മെഡിക്കൽ കെയർ, സാൽമിയ ക്ലിനിക് പ്രതിനിധികൾ ചേർന്നു നിർവഹിച്ചു.രാം ദാസ് നായർ, (ബി ഇ സി) വിനോദ് കുമാർ (ജോയ് അലുക്കാസ്), മുഹമ്മദ്‌ അലി (മെഡക്സ്),  അബ്ദുൽ സത്താർ, സതീഷ് (സിറ്റി ക്ലിനിക്) പ്രസന്ന (സാൽമിയ ക്ലിനിക്), അബ്ദുൽ റഷീദ് (അൽഫ ഒൺ), അയ്യൂബ് (ഗോ ഫസ്റ്റ്),   അബ്ദുൽ നാസ്സർ (ആസ്റ്റർ), ഷെയ്ഖ് ഹസ്സൻ ബാദുഷ, ഹംസ, മു‌നാസ് ലത്തീഫ് (എച്ച്.ഒ.ടി) നജീബ് സി കെ (മാധ്യമം) എന്നിവർ ആശംസകൾ നേർന്നു.
കെ കെ എം എ വർക്കിംഗ്‌ പ്രസിഡന്റ്‌ കെ ബഷീർ ക്യാമ്പയിൻ ചർച്ചകൾക്ക് നേതൃത്വം നൽകി. ഖാലിദ് ബി കെ, നയീം കാതിരി എന്നവർക്കുള്ള ഉപഹാരം വർക്കിംഗ്‌ പ്രസിഡണ്ട്‌ മാരായ ബി എം ഇക്ബാൽ, എഞ്ചിനീയർ നവാസ് എന്നിവർ വിതരണം ചെയ്തു.
കെ.കെ.എം.എ നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് അർഹരായ കുവൈത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.കേന്ദ്ര എഡ്യൂക്കേഷൻ വകുപ്പ് വൈസ് പ്രസിഡന്റ് നിസ്സാം നാലകത്ത് പരിപാടി നിയന്ത്രിച്ചു 

കെ കെ എം എ കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ എച്ച് എ ഗഫൂർ നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News