Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
പ്രവാസി ഐഡി കാര്‍ഡ് എടുത്തിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ എടുക്കാം

July 29, 2021

July 29, 2021

 

കോഴിക്കോട്: നിങ്ങള്‍ ഇന്ത്യക്ക് പുറത്ത് ജോലിയുള്ളവരാണോ? പ്രവാസി ഐഡി കാര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ടോ? സര്‍ക്കാരിന്റെ വിവിധ ആനൂകൂല്യങ്ങള്‍ ഈ കാര്‍ഡിലൂടെ നിങ്ങള്‍ക്ക് ഇപ്പോഴും പീന്നീടും  ലഭ്യമാണ്. ഇന്നു തന്നെ അപേക്ഷിക്കൂ.

 പ്രവാസി ഐഡി കാര്‍ഡ്  പ്രവാസി കേരളീയര്‍ക്ക് കേരള സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗമാണ്. ഈ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ഓരോ പ്രവാസിക്കും ഇപ്പോഴും ഭാവിയിലും നോര്‍ക്ക റൂട്‌സുമായി ബന്ധപ്പെടാനുള്ള അടയാളമാണ്. 4 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും ഇതില്‍ പെടും. കാര്‍ഡിന് 3 വര്‍ഷത്തെ സാധുതയുണ്ട്.ഭാഗിക വൈകല്യത്തിന് 2 ലക്ഷം രൂപയും.

യോഗ്യത:
പ്രായം 18നും70 വയസിനുമിടയില്‍. കുറഞ്ഞത് 6 മാസമെങ്കിലും സാധുവായ പാസ്പോര്‍ട്ടും വിസയും ഉപയോഗിച്ച്  വിദേശത്ത് ജോലി ചെയ്ത ഒരു പ്രവാസി ആയിരിക്കണം.

ആവശ്യമായ രേഖകള്‍:

1-അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും സ്‌കാന്‍ ചെയ്ത് ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ സൂക്ഷിക്കണം.
2-പാസ്പോര്‍ട്ടിന്റെ അഡ്രസ് പേജിന്റെ പകര്‍പ്പുകള്‍
3-വിസ പേജിന്റെ , ഇക്കാമ ,വര്‍ക്ക് പെര്‍മിറ്റ് , റെസിഡന്‍സ് പെര്‍മിറ്റിന്റെ പകര്‍പ്പോ അപേക്ഷകന്റെ ഫോട്ടോയും ഒപ്പുമാണ് ഇത്തരത്തില്‍ ഉണ്ടായിരിക്കേണ്ടത്.  രജിസ്‌ട്രേഷന്‍ ഫീസ്:  ഒരു കാര്‍ഡിന് 315 രൂപ.

ഐഡി കാര്‍ഡ് പുതുക്കല്‍
കാലാവധി തീയതിക്ക് 3 മാസം മുമ്പ് നിങ്ങള്‍ക്ക് പുതുക്കലിനായി അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട രേഖകളുടെ പകര്‍പ്പുകളും പുതുക്കല്‍ ഫീസും സമര്‍പ്പിച്ചാല്‍ മതി.

അപേക്ഷിക്കാനുള്ള ലിങ്ക് :
https://norkaroots.org/ml/create_user

 


Latest Related News