Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്പാദനം വെട്ടിക്കുറക്കുന്നത് ഇന്ത്യക്ക് വന്‍തിരിച്ചടി

April 06, 2023

April 06, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: രാജ്യാന്തരവിപണയില്‍ എണ്ണ വില സ്ഥിരപ്പെടുത്തുന്നതിനായി എണ്ണ ഉല്പാദനം കുത്തനെ വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകും. പുതിയ തീരുമാനം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില വര്‍ധനവിന് കാരണമാകും.

മെയ് ഒന്ന് മുതല്‍ വര്‍ഷാവസാനം വരെയായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ അസംസ്‌കൃത എണ്ണയുടെ വില സ്ഥിരപ്പെടുത്താന്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഒപെക്സ് പ്ലസ് രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുമായി ധാരണയിലെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മെയ് മാസം മുതല്‍ വര്‍ഷാവസാനം വരെ ഉല്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് സൗദി പ്രതിദിന എണ്ണ ഉല്പാദനത്തില്‍ അഞ്ച് ലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കും. പ്രതിദിന എണ്ണ ഉല്പാദനത്തില്‍ 1,44,000 ബാരലിന്റെ കുറവ് വരുത്തുമെന്ന് യുഎഇ വ്യക്തമാക്കി. കുവൈത്ത് 1,28,000 ബാരല്‍, ഒമാന്‍ 40,000 ബാരല്‍, ഇറാഖ് 2,11,000 ബാരല്‍ എന്നിങ്ങനെയാണ് എണ്ണ ഉല്പാദമത്തില്‍ കുറവ് വരുത്തുക. 

തീരുമാനത്തിന് പിന്നാലെ ഇന്ധനവില ബാരലിന് 86 ഡോളറായി. അടുത്ത മാസം തീരുമാനം നടപ്പിലാക്കുന്നതോടെ ഇന്ധനവില ബാരലിന് 100 ഡോളറിലേക്ക് എത്തുമെന്നും ഉല്പാദന രാജ്യങ്ങള്‍ അറിയിച്ചു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News