Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
നുപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണം,ഉദയ്പൂര്‍ കൊലപാതകത്തിന് കാരണം അവരുടെ പ്രസ്താവനയെന്നും സുപ്രീം കോടതി

July 01, 2022

July 01, 2022

പ്രവാചകനിന്ദ പരാമര്‍ശത്തില്‍ ബി ജെ പി വക്താവ് നുപുര്‍ ശര്‍മക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. നുപൂര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. നുപുര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണ്. നിയമവിരുദ്ധമായ ഒരു പ്രസ്താവനയാണ് നടത്തിയത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ എങ്ങനെ ഇത്തരം നിയമവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നും കോടതി ചോദിച്ചു. തനിക്കെതിരായി വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നുപുര്‍ ശര്‍മ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശം. നുപുര്‍ ശര്‍മയുടെ ഹരജി പരിഗണിക്കാനാകില്ലെന്ന് കോടതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പിന്‍വലിക്കുകയും ചെയ്തു.

പ്രസ്താവന നടത്തിയ ഉടന്‍ തന്നെ നുപുര്‍ മാപ്പ് പറയേണ്ടിയിരുന്നുവെന്ന് കോടതി ഓര്‍മപ്പെടുത്തി. എന്നാല്‍ ഏറെ വൈകിയാണുണ്ടായത്. അപ്പോഴേക്കും ഇതിന്റെ അനന്തരഫലങ്ങള്‍ രാജ്യത്തുണ്ടായി. അന്തര്‍ദേശീയ തലത്തില്‍ തന്നെ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടായി. നുപൂര്‍ ശര്‍മ രാജ്യസുരക്ഷക്ക് ഭീഷണിയാണ്. ഉദയ്പൂര്‍ കൊലപാതകത്തിന് കാരണമായത് നുപുര്‍ ശര്‍മയുടെ പ്രസ്താവനയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News