Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ നിന്ന് വിദേശയാത്ര പോകുന്നവർക്ക് പിസിആർ പരിശോധന വേണ്ടെന്ന് ആരോഗ്യമന്ത്രാലയം,ഇന്ത്യയിലേക്ക് പോകുന്നവർക്ക് ബാധകമാവില്ല

October 26, 2021

October 26, 2021

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുവർക്ക് ഇനി മുതൽ പി. സി. ആർ. പരിശോധന വേണ്ടെന്ന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ബാധകമാവില്ലെന്ന് റിപ്പോർട്ട്. നിലവിൽ കേരളത്തിലെ നാല് അന്താ രാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപെടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ വിമാത്താവളങ്ങളിലും വിദേശത്ത്‌ നിന്ന് എത്തുന്ന യാത്രക്കാർക്ക്‌ പി. സി. ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ്‌ ഹാജരാക്കൽ നിർബന്ധമാണ്. ഇത്‌ കൊണ്ട്‌ തന്നെ കുവൈത്തിൽ നിന്ന് വിദേശത്തേക്ക്‌ യാത്ര ചെയ്യുന്നവർക്ക്‌ പി. സി. ആർ. സർട്ടിഫിക്കറ്റ്‌ വേണ്ടെന്ന കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം വഴി ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക്‌ യാതൊരു പ്രയോജനവും ലഭിക്കില്ല. എന്നാൽ ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഉടൻ തന്നെ ഈ തീരുമാനം സംയോജിതമായി നടപ്പിലാക്കുമെന്നാണു വിവരം. അങ്ങിനെയെങ്കിൽ ആ രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഉൾപെടെ ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. കുവൈത്തിൽ നിന്ന് വിദേശത്തേക്ക്‌ യാത്ര ചെയ്യുന്നവർക്ക്‌ പി. സി. ആർ. പരിശോധന വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News