Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
നിങ്ങൾ ഒരു സാധാരണക്കാരനായ പ്രവാസിയാണോ,എങ്കിൽ ഈ പദ്ധതിയിൽ ചേരാൻ മറക്കരുത്

August 05, 2023

August 05, 2023

ന്യൂസ്‌റൂം ബ്യുറോ 

ന്യൂഡൽഹി / ദോഹ :സാധാരണക്കാരായ പ്രവാസികൾക്കും കുടുംബത്തിനും അവശതയുടെ കാലത്ത് തുണയാകുന്ന ഒട്ടേറെ ക്ഷേമ പദ്ധതികളുണ്ടെങ്കിലും അജ്ഞത മൂലമോ അശ്രദ്ധ കാരണമോ പലരും ഇത്തരം പദ്ധതികളിലൊന്നും അംഗത്വമെടുക്കാറില്ല എന്നതാണ് യാഥാർഥ്യം.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേന്ദ്ര സര്‍ക്കാര്‍ 2003 മുതല്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയായ പ്രവാസി ഭാരതീയ ഭീമാ യോജന.

തുടക്കത്തില്‍ ഇ.സി.ആര്‍ കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് മാത്രമായിരുന്ന പദ്ധതി 2017 മുതല്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഒഴികെ ഒട്ടുമിക്ക പ്രവാസികള്‍ക്കും ലഭ്യമാണ്.അതായത്, ഇ.സി.എൻ.ആര്‍ വിഭാഗത്തില്‍പെട്ട 1983ലെ ഇമിഗ്രേഷൻ നിയമത്തിന്റെ സെക്ഷൻ 2 (ഒ ) പരിധിയില്‍ വരുന്ന മുഴുവൻ തൊഴിലാളികളെയും പിന്നീട് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിശദാംശങ്ങള്‍
1 പ്രീമിയം: രണ്ടു വര്‍ഷത്തേക്ക് 275 രൂപ. മൂന്നു വര്‍ഷം 375 രൂപ (ജി.എസ്.ടി പുറമെ)
2 അപകട മരണം സംഭവിച്ചാല്‍ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാര തുക.
3 അപകടം സംഭവിച്ച്‌ പൂര്‍ണ അവശത സംഭവിച്ചാലും പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും.
4 മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂര്‍ണ ചെലവ്.
5 മൃതദേഹത്തെ അനുഗമിച്ചു പോവുന്ന ഒരാള്‍ക്ക് മടക്ക  ടിക്കറ്റ്
6 ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് ഒരു ലക്ഷം രൂപ വരെ (രണ്ടു പ്രാവശ്യം അമ്പതിനായിരം രൂപ വരെ)
7 തൊഴില്‍ സംബന്ധമായ പ്രശ്നപരിഹാരങ്ങള്‍ക്ക് നിയമ സഹായങ്ങള്‍ക്കായി 45,000/- രൂപ.
8 തൊഴില്‍ കരാര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ്  പിരിച്ചുവിടുക / മെഡിക്കല്‍ കാരണങ്ങളാല്‍ തൊഴില്‍ അവസാനിപ്പിച്ച്‌ പോവുക എന്നീ സന്ദര്‍ഭങ്ങളില്‍ നാട്ടിലേക്കുള്ള ഇക്കോണമി ടിക്കറ്റ് (കോവിഡ് കാലത്ത് ഏറെപ്പേര്‍ക്ക് ഇത് പ്രയോജനപ്പെട്ടിട്ടുണ്ട്) ലഭിക്കും.
9 സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവ ചെലവുകള്‍ക്കായി 50,000 രൂപവരെ.
10 മരണം, അപകടം എന്നിവക്ക് ക്ലെയിം ലഭിക്കാൻ എംബസികളുടെ സാക്ഷ്യപത്രം മതിയാവും.12 പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ദോഹയിലെ ബി-റിങ് റോഡിലുള്ള ന്യൂസ്‌റൂം ഓഫീസ് സന്ദർശിച്ചാൽ ആവശ്യമായ സൗകര്യങ്ങൾ സൗജന്യമായി ചെയ്തുതരുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News