Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒമാനില്‍ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി

March 12, 2024

news_malayalam_truks_movement_banned_in_oman_during_ramadan_peak_hours

March 12, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത്: ഒമാനില്‍ റമദാനിലെ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ നിരോധിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രധാന റോഡുകളില്‍ തിരക്കുള്ള സമയങ്ങളില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറിയിച്ചു. ട്രക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന്റെ സമയക്രമവും ആര്‍ഒപി വിശദീകരിച്ചു.എല്ലാ ട്രക്ക് ഡ്രൈവര്‍മാരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. 

ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 9.30 വരെയും ഉച്ചയ്ക്ക് 12.00 മുതല്‍ 4.00 വരെയും ട്രക്കുകള്‍ നിരോധിച്ചു. 

ശനിയാഴ്ചകളില്‍ ചുവടെ സൂചിപ്പിച്ചിരിക്കുന്ന റോഡുകളില്‍ വൈകിട്ട് 6.00 മണി മുതല്‍ രാത്രി പത്ത് മണിവരെ ട്രക്കുകള്‍ നിരോധിക്കും. 

1) മസ്‌കത്ത് ഗവര്‍ണറേറ്റിലെ പ്രധാന റോഡുകള്‍, അല്‍ ദഖിലിയ റോഡ് (മസ്‌കത്ത് - ബിദ്ബിഡ് പാലം )
2) അല്‍ ബത്തിന ഹൈവേ (മസ്‌കത്ത് - ഷിനാസ് )

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News