Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ റമദാൻ മാസത്തെ ജോലി സമയം പ്രഖ്യാപിച്ചു, ജീവനക്കാർക്ക് ഗ്രേസ് പിരീഡുകൾ ഏർപ്പെടുത്തി

February 17, 2024

news_malayalam_new_rules_in_kuwait

February 17, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാൻ മാസത്തെ ജോലി സമയം പ്രഖ്യാപിച്ചു. നാല് മണിക്കൂറായാണ് ജോലി സമയം തീരുമാനിച്ചിരിക്കുന്നത്. സിവിൽ സർവീസ് കമ്മീഷനിലെ (സിഎസ്‌സി) ഫിനാൻഷ്യൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് സെക്‌ടറിൻ്റെ 2023-ലെ ജീവനക്കാരുടെ പ്രകടന വിലയിരുത്തലുകളുടെ അവലോകനം പൂർത്തിയാക്കിയതിനെ തുടർന്നാണ് തീരുമാനം. 

റമദാനിൽ അർഹരായ ജീവനക്കാർക്ക് മികച്ച തൊഴിൽ പ്രകടന ബോണസും ലഭിക്കുമെന്ന് സാമ്പത്തിക, ഭരണകാര്യ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി സലാ ഖാലിദ് അൽ സഖാബി അറിയിച്ചു. ഇത് 2023/2024 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിവിൽ സർവീസ് കമ്മീഷൻ അംഗീകരിച്ചതിന് ശേഷം സർക്കാർ ഏജൻസികൾക്ക് അനുയോജ്യമായ ജോലി സമയവും ഷിഫ്റ്റുകളും നിർണ്ണയിക്കുന്നതിനുള്ള സ്വയംഭരണാവകാശം ഉണ്ടായിരിക്കും. 

അതേസമയം, ജീവനക്കാർക്ക് ഗ്രേസ് പിരീഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് 15 മിനിറ്റ് വീതമുള്ള രണ്ട് ഗ്രേസ് പിരീഡുകൾ ലഭിക്കും. ഒന്ന് പ്രവൃത്തി ദിവസത്തിൻ്റെ തുടക്കത്തിലും മറ്റൊന്ന് അവസാനത്തിലുമായിരിക്കും. പുരുഷന്മാർക്ക് രാവിലെ 15 മിനിറ്റ് മാത്രമാണ് ഗ്രേസ് പിരീഡ് നൽകിയിരിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News