February 21, 2024
February 21, 2024
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാട്ടര്‍ ഗണ്ണുകള്‍, ബലൂണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന നിരോധിച്ച തീരുമാനം പ്രബല്യത്തില്‍ വന്നു. ഇന്നലെ (ഫെബ്രുവരി 20) മുതല്‍ പ്രാബല്യത്തില്‍ വന്ന നിയന്ത്രണം 2025 മാര്‍ച്ച് 31 വരെ തുടരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.
വാട്ടര്‍ ഗണ്ണുകള്‍, വാട്ടര്‍ ബലൂണുകള്‍, ഫോം കാന്‍സ്, തോക്കുകള്‍, പൈറോ ടെക്നിക് തീജ്വാലയുള്ള എയർ ബലൂണുകൾ, ബ്ലേഡഡ് ആയുധങ്ങൾ, റൈഫിളുകൾ, സമാനമായ പിസ്റ്റളുകൾ, സ്വോയിഡുകൾ, കഠാരകൾ, ഡാർട്ടുകളും അവയുടെ ബ്ലേഡുകളും, നോൺ-മെഡിക്കൽ ഇലക്ട്രിക് ഷോക്ക് മെഷീനുകൾ, ലേസർ, ഇരുതല മൂർച്ചയുള്ള അല്ലെങ്കിൽ പകുതി മൂർച്ചയുള്ള കത്തികൾ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളുടെ വില്‍പ്പനയ്ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F