Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ വിസാ നടപടികള്‍ പുതിയ നിയന്ത്രണങ്ങളോടെ ഏപ്രില്‍ മാസത്തില്‍ പുനരാരംഭിക്കുമെന്ന് സൂചന

January 24, 2024

news_malayalam_new_rules_in_kuwait

January 24, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ 2024 ഏപ്രില്‍ മാസത്തോടെ വിസാ നടപടികള്‍ പുനരാരംഭിക്കുമെന്ന് സൂചന. ഏപ്രിലിന് ശേഷം വിസയ്ക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സന്ദര്‍ശന, കുടുംബ വിസകള്‍, എന്‍ട്രി വിസകള്‍ എന്നിവ പ്രത്യേക വിഭാഗങ്ങളിലേക്ക് പരിമിതപ്പെടുത്തുമെന്ന് പാര്‍ലമെന്ററി ഇന്റീരിയര്‍, ഡിഫന്‍സ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. 

പുതിയ താമസ നിയമത്തിന് ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിക്കുന്നതുവരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം. വിസാ നടപടികളില്‍ ഭേദഗതി വരുത്തിയ ശേഷം ഫാമിലി വിസകള്‍ക്കായി പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിക്കും. വിസകള്‍ക്കുള്ള ഫീസും വര്‍ധിപ്പിക്കും. 

ഫാമിലി വിസകള്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ജീവിത പങ്കാളികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമായി പരിമിതപ്പെടുത്തും. ഓരോരുത്തര്‍ക്കും വ്യത്യസ്ത ഫീസുകളും ഏര്‍പ്പെടുത്തും. അതേസമയം വിസ അനുവദിക്കുന്നതിന് കുറഞ്ഞത് 600 കുവൈത്ത് ദിനാര്‍ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News