Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ ക്യാമ്പുകളിൽ കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ 

March 04, 2024

news_malayalam_arrest_updates_in_kuwait

March 04, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ക്യാമ്പുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാർ അൽ-സൽമി, അൽ-മുത്‌ല, അൽ-സബിയ, അംഘറ എന്നിവയുൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ മോഷണം നടത്തിയ പ്രതികളാണ് പിടിയിലായത്. മോഷ്ടിച്ച വസ്തുക്കൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വിൽപ്പന നടത്തുന്ന പ്രതികളാണ് പിടിയിലായത്. അൽ-അൻബ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. 

പ്രതികളെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യൂണിറ്റ് രൂപീകരിച്ചിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം 26ഉം 28ഉം വയസ്സുള്ള പ്രതികളെ പിടികൂടുകയായിരുന്നു. ഇവർ നിലവിൽ തൊഴിൽരഹിതരാണെന്നാണ് വിവരം. അന്വേഷണത്തിൽ പ്രതികളുടെ പ്രവർത്തന കേന്ദ്രം ബാർ അംഘരയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്യാമ്പാണെന്ന് വിവരം ലഭിക്കുകയും, തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മോഷണ വസ്തുക്കളുടെ ശേഖരവും കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യലിൽ, വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News