Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ ആള്‍മാറാട്ടം നടത്തി ശമ്പളം കൈപ്പറ്റിയ രണ്ട് പേര്‍ക്ക് കഠിന തടവും പിഴയും വിധിച്ചു

November 21, 2023

Malayalam_Qatar_News

November 21, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിക്ക് വരാതെ ആള്‍മാറാട്ടം നടത്തി ശമ്പളം കൈപ്പറ്റിയ കേസില്‍ രണ്ട് പേര്‍ക്ക് കഠിന തടവും പിഴയും വിധിച്ചു. കൃത്രിമ വിരലടയാളം ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഇയാള്‍ക്ക് വേണ്ടി കൃത്രിമ ഹാജര്‍ രേഖപ്പെടുത്തിയ വിദേശിക്കുമാണ് ശിക്ഷ വിധിച്ചത്. ഏഴ് വര്‍ഷത്തെ കഠിന തടവിന് പുറമേ ഇരുവരും ചേര്‍ന്ന് 1,13000 ദിനാര്‍ പിഴ അടയ്ക്കാനും ഉത്തരവുണ്ട്.  

ഉദ്യോഗസ്ഥന്‍ ജോലിക്ക് വരാതെ ഇറാന്‍കാരനായ ഗുമസ്തന് വ്യാജ വിരലടയാളം നല്‍കി ഹാജര്‍ രേഖപ്പെടുത്താന്‍ പണം നല്‍കി ചുമതലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൃത്രിമ വിരലടയാളത്തിന് പുറമേ ജോബ് ഫയല്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.  

കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News