Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒമാനില്‍ മായം കലര്‍ത്തി എന്‍ജിന്‍ ഓയില്‍ വിറ്റു; ജീവനക്കാരന് തടവും പിഴയും നാടുകടത്തലും

March 14, 2024

news_malayalam_store_found_selling_fake_engine_oil_in_oman

March 14, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത്: ഒമാനില്‍ മായം കലര്‍ത്തി എന്‍ജിന്‍ ഓയില്‍ വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി. മുസാന വിലായത്തിലെ വാണിജ്യ സ്ഥാപനത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തുകയും കേസ് അധികാരികള്‍ക്ക് കൈമാറുകയും ചെയ്തതായി സിവില്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിപിഎ) അറിയിച്ചു.

സ്ഥാപനവും ജീവനക്കാരനും കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി. ഇയാള്‍ക്ക് ഒരു വര്‍ഷം തടവും രണ്ടായിരം റിയാല്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം കുറ്റക്കാരനെ നാടുകടത്താനും കോടതി ഉത്തരവിട്ടും. മായം ചേര്‍ത്ത വസ്തുക്കള്‍ കണ്ടുകെട്ടണമെന്നും നടപടികളുമായി ബന്ധപ്പെട്ട ചെലവുകള്‍ പ്രതിയില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം പ്രതിയുടെ പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News