Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
സ്‌പോൺസറുടെ മകൻ ഗർഭിണിയാക്കി; വേലക്കാരിക്ക് വൻതുക നഷ്ടപരിഹാരം വിധിച്ച് കുവൈത്ത് കോടതി 

September 06, 2023

Qatar_News_Malayalam

September 06, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി - കുവൈത്തിൽ സ്‌പോൺസറുടെ മകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ശ്രീലങ്കൻ വേലക്കാരിക്ക് (32 വയസ്സ്) 21,000 അമേരിക്കൻ ഡോളർ (68 ലക്ഷം ശ്രീലങ്കൻ രൂപ) നഷ്ടപരിഹാരമായി ലഭിച്ചു. സംഭവം അറിഞ്ഞ ഉടനെ സ്‌പോൺസർ ഗർഭഛിദ്രം നടത്താൻ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ സംഭവത്തെ കുറിച്ച് പുറത്തറിയിക്കാതിരിക്കാൻ വേലക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഗർഭഛിദ്രത്തെ തുടർന്ന് ആരോഗ്യനില വഷളായ വേലക്കാരിയെ തൊഴിലുടമ സ്വദേശത്തേക്ക് തിരിച്ച് അയക്കാൻ എയർപോർട്ടിലെത്തിച്ചു. എന്നാൽ ആരോഗ്യനില വഷളായ യുവതിയെ വിമാനത്തിൽ കയറാൻ വിമാന കമ്പനി അധികൃതർ തടയുകയും കുവൈത്തിലുള്ള ശ്രീലങ്കൻ എംബസിയെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് തൊഴിലുടമക്കെതിരെ ശ്രീലങ്കൻ എംബസി കോടതിയിൽ കേസ് നൽകി.  

തുടർന്ന്, യുവതിക്ക് 21,000 അമേരിക്കൻ ഡോളറിന് തുല്യമായ തുക നഷ്ടപരിഹാരം നൽകാൻ കുവൈത്ത് കോടതി വിധിക്കുകയായിരുന്നു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News