Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ ഭക്ഷ്യവസ്തുക്കളുടെ കൃത്രിമ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കും

January 22, 2024

news_malayalam_new_rules_in_kuwait

January 22, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭക്ഷ്യവസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും. റമദാനില്‍ വിലക്കയറ്റം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. രണ്ട് മാസത്തേക്കാണ് സമിതി രൂപീകരിക്കുക. വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പ്രത്യേക സമിതിയില്‍ വാണിജ്യ, നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയിലെ വിദഗ്ദര്‍ ഉള്‍പ്പെടും.  

പ്രാദേശിക വിപണികള്‍, സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റുകള്‍, മാംസം, കോഴി, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിലും വിലനിര്‍ണ്ണയത്തിലും സമിതി മേല്‍നോട്ടം വഹിക്കും. റമദാന്‍ കാലയളവില്‍, വിപണിയില്‍ സ്ഥിരത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ട്. കൃത്രിമ വിലക്കയറ്റം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്‍സ്‌പെക്ടര്‍മാര്‍ ക്രോസ് റഫറന്‍സ് ഇന്‍വോയ്‌സുകള്‍ നല്‍കും. നിയമലംഘനം കണ്ടെത്തുന്ന സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും കടക്കും. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളും ഇന്‍സ്‌പെക്ടര്‍മാര്‍ ട്രാക്ക് ചെയ്യും. അവയുടെ അളവും തൂക്കവും പരിശോധിക്കുകയും ചെയ്യും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News