Breaking News
യു.എ.ഇയിൽ നേരിയ ഭൂചലനം  | അജ്മീറില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഇമാമിനെ തല്ലിക്കൊന്നു  | ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു |
ഇനി വെയിലും മഴയും കൊള്ളേണ്ട: സ്മാര്‍ട്ട് കുടയുമായി ദുബായ്

March 23, 2024

news_malayalam_smart_umbrella_service_launched_in_dubai

March 23, 2024

അഞ്ജലി ബാബു

ദുബായ്: ദുബായില്‍ പൊതുഗതാഗത യാത്രക്കാര്‍ക്കായി സൗജന്യ സ്മാര്‍ട്ട് കുട അവതരിപ്പിച്ചു. 'ഷെയേര്‍ഡ് കുടകള്‍' എന്ന പേരില്‍ ദുബായ് ആര്‍ടിഎയാണ് പുതിയ സേവനം അവതരിപ്പിച്ചത്. പ്രമുഖ കനേഡിയന്‍ സ്മാര്‍ട്ട് അംബ്രല്ല ഷെയര്‍ സര്‍വീസ് കമ്പനിയായ അംബ്രാസിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ അല്‍ ഗുബൈബ ബസ് സ്‌റ്റേഷനിലും മെട്രോ സ്‌റ്റേഷനിലുമാണ് സൗജന്യ സ്മാര്‍ട്ട് കുട അവതരിപ്പിച്ചത്. മൂന്ന് മാസത്തെ നിരീക്ഷണത്തിന് ശേഷം പദ്ധതി വിജയകരമാണെങ്കില്‍ മറ്റ് മെട്രോ സ്‌റ്റേഷനികളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. 

പ്രവര്‍ത്തന രീതി: 

യാത്രക്കാര്‍ക്ക് നോള്‍ കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി കുടകള്‍ വാങ്ങാം. 20 മിനിറ്റ് നേരമാണ് സമയം അനുവദിക്കുന്നത്. 

യാത്രക്കാര്‍ക്ക് വെയിലില്‍ നിന്നും മഴയില്‍ നിന്നും രക്ഷനേടാന്‍ സൗകര്യപ്രദമായ മാര്‍ഗം നല്‍കുന്നത് ലക്ഷ്യമിട്ടാണ് സേവനം രൂപകല്‍പന ചെയ്തത്. ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തന്നതിന്റെ ഭാഗമായാണിത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News