Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി  | ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പുതിയ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു  | നക്സൽ നേതാവ് കുന്നേൽ കൃഷ്ണൻ അന്തരിച്ചു | ഹോര്‍ലിക്സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' അല്ല; ലേബല്‍ ഒഴിവാക്കി | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പല്‍ ഉടന്‍ വിട്ടയയ്ക്കും | തീവ്രവാദ പ്രവർത്തനം: റിയാദിൽ സൗദി പൗരന് വധശിക്ഷ നടപ്പാക്കി | യു.എ.ഇയിൽ നേരിയ ഭൂചലനം  | അജ്മീറില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഇമാമിനെ തല്ലിക്കൊന്നു  | ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  |
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു

March 28, 2024

news_malayalam_single_use_products_ban_in_dubai

March 28, 2024

അഞ്ജലി ബാബു

ദുബായ്: ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി നിരോധനം നടപ്പിലാക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. നിരോധനിക്കുന്ന തീയതിയും പ്രഖ്യാപിച്ചു. 2024 ജൂണ്‍ 1, 2025 ജനുവരി 1, 2026 ജനുവരി 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളില്‍ നിരോധനം നടപ്പിലാക്കും. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ #DubaiMoreSustainable എന്ന പേരില്‍ ആരംഭിച്ച കാമ്പെയ്‌ന്റെ ഭാഗമായി പുതിയ ബോധവല്‍ക്കരണ ഗൈഡും പ്രസിദ്ധീകരിച്ചു. മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗൈഡിലൂടെ നിരോധിച്ച വസ്തുക്കളുടെ പൂര്‍ണമായ വിവരം ലഭ്യമാകും. അറബികിന് പുറമെ ഇംഗ്ലീഷിലും ഗൈഡ് ലഭ്യമാണ്. 

പുതിയ ഗൈഡ് അനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കുന്നത് നിര്‍ത്തുകയും 2024 ജൂണ്‍ 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകള്‍ക്കും പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും. 2025 ജനുവരി 1 മുതല്‍, പ്ലാസ്റ്റിക് സ്റ്റിറേസ്, സ്‌റ്റൈറോഫോം ഫുഡ് കണ്ടെയ്‌നേഴ്‌സ്, പ്ലാസ്റ്റിക് ടേബിള്‍ കവറുകള്‍, പ്ലാസ്റ്റിക് കോട്ടണ്‍ സ്വാബ്സ്, പ്ലാസ്റ്റിക് സ്ട്രോകള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന സ്‌റ്റൈറോഫോം കപ്പുകള്‍ എന്നിവ നിരോധിക്കും. 2026 ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകള്‍-ലിഡ്ഡുകള്‍, പ്ലാസ്റ്റിക് കട്ട്‌ലറികള്‍, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തും.

നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും. പരമാവധി 2,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഒരേ ലംഘനം ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. 

അതേസമയം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളുടെ സമഗ്രമായ നിരോധനത്തില്‍, 57 മൈക്രോമീറ്ററോ അതില്‍ കുറവോ കട്ടിയുള്ള എല്ലാത്തരം ബാഗുകളും ഉള്‍പ്പെടും. പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍, ജൈവ നശീകരണ സസ്യ വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച ബാഗുകള്‍, ബയോഡീഗ്രേഡബിള്‍ ബാഗുകള്‍ എന്നിവയാണ് നിരോധിച്ചിരിക്കുന്ന സിംഗിള്‍ യുസേജ് ബാഗുകള്‍. എന്നാല്‍ ബ്രെഡ് ബാഗുകള്‍, ട്രാഷ് ബിന്‍ ലൈനറുകള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം, ചിക്കന്‍ എന്നിവയ്ക്കുള്ള ബാഗുകള്‍, 57 മൈക്രോമീറ്ററില്‍ കൂടുതല്‍ കട്ടിയുള്ള കവറുകള്‍, അലക്ക് ബാഗുകള്‍, ഇലക്ട്രോണിക് ഉപകരണ ബാഗുകള്‍, വിവിധ മാലിന്യ സഞ്ചികള്‍, ധാന്യ സഞ്ചികള്‍, ഓണ്‍ലൈനില്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന കവറുകള്‍ എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ജനുവരിയില്‍, ദുബായ് കിരീടാവകാശിയും ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രമേയത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനത്തിന് പിന്നാലെയാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക, റീസൈക്ലിംഗ് സംസ്‌കാരം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യമിട്ടാണ് നടപടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News