Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കള്ളന്മാർ ജാഗ്രതൈ, കുവൈത്തിൽ മോഷണക്കേസിലെ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചു

December 31, 2023

news_malayalam_new_rules_in_kuwait

December 31, 2023

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മോഷ്ടാക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ജഹ്‌റ ഗവര്‍ണറേറ്റില്‍ നടന്ന രണ്ട് വലിയ മോഷണങ്ങളിലെ പ്രതികളെ കണ്ടെത്താനാണ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. രണ്ട് മോഷണങ്ങളിലായി ഏകദേശം 28,000 ദിനാറിന്റെ വസ്തുക്കളാണ് കുവൈത്തില്‍ മോഷണം പോയത്. 

ഒരിടത്ത് നിന്ന് 11,121 ദിനാര്‍ മൂല്യം കണക്കാക്കുന്ന വിവിധ കേബിളുകള്‍, അനുബന്ധ സാധനങ്ങള്‍, ചെമ്പ് കണ്ടക്ടറുകള്‍ എന്നിവയാണ് കവര്‍ന്നത്. രണ്ടാമത്തെ കേസില്‍ ഫാമിന്റെ പ്രധാന വാതിലും ഇലക്ട്രിക്കല്‍, സ്റ്റോര്‍ റൂമുകളുടേയും വാതിലുകളും തകര്‍ത്തായിരുന്നു മോഷണം. ഇവിടെ നിന്ന് 16,750 ദിനാര്‍ വിലമതിക്കുന്ന രണ്ട് എ.സി യൂണിറ്റുകള്‍, രണ്ട് പവര്‍ ജനറേറ്ററുകള്‍, മൂന്ന് എയര്‍ സിലിണ്ടറുകള്‍ എന്നിവയും നഷ്ടപ്പെട്ടു. സംഭവത്തില്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News