Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഗാർഡ് അറസ്റ്റിൽ

March 06, 2024

news_malayalam_arrest_updates_in_kuwait

March 06, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഗാർഡ് അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ദേഹ പരിശോധനയിലാണ് സൈനികനെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തടവുകാരനിൽ നിന്നും പണം വാങ്ങി പകരമായി മയക്കുമരുന്ന് കടത്താൻ ഉദ്ദേശിച്ചിരുന്നതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News