Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ലോക്സഭയിൽ സുരക്ഷാ വീഴ്‌ച; സന്ദര്‍ശക ഗ്യാലറിയിൽ നിന്ന് 2 പേര്‍ സഭയിലേക്ക് ചാടി, കളര്‍ സ്പ്രേ പ്രയോഗിച്ചു

December 13, 2023

Malayalam_News_Qatar

December 13, 2023

ന്യൂസ്‌റൂം ബ്യുറോ

ദില്ലി : ലോക്സഭ സന്ദർശക ​ഗാലറിയിൽ നിന്നും രണ്ട് പേര്‍ കളര്‍ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. പാര്‍മെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിൽ തന്നെയാണ് വീണ്ടും ആക്രമണമുണ്ടായത്. 

ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയർ ​ഗ്യാസോ, കള‍ര്‍ സ്പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തിലെ കോൺഗ്രസ് എംപിമാര്‍ പറഞ്ഞു. മഞ്ഞ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നത്. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. അക്രമികളെ എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് കീഴടക്കിയത്. അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. സുരക്ഷയുടെ ഭാഗമായി സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റിയിട്ടുണ്ട്.

പാർലമെൻ്റിന് പുറത്തും ഇതേ സമയം പ്രതിഷേധമുണ്ടായെന്നാണ് വിവരം. പുക ഉയർന്നതോടെ ലോക് സഭ അംഗങ്ങൾ ഇറങ്ങിയോടുകയായിരുന്നു. ഇത്തരം വസ്കുക്കളുമായി എങ്ങനെയാണ് അക്രമികൾ അകത്ത് കയറിയതെന്ന് വ്യക്തമല്ല. അതേസമയം, അംഗങ്ങളിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News