Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിലെ സ്കൂളുകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു 

September 13, 2023

Malayalam_News_Qatar

September 13, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: കുവൈത്തിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സ്കൂളുകളുടെ പ്രവർത്തന സമയം മാറ്റിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ മാസം അവസാനം ആരംഭിക്കുന്ന 2023-2024 അധ്യയന വർഷത്തിലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരുന്നത്. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ  ഔദ്യോഗിക എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് പുതിയ സമയക്രമം പ്രസിദ്ധീകരിച്ചത്.  

التربية: تغير مواعيد دوام المدارس

تنفيذا لتعليمات معالي الوزير د. عادل المانع وتماشيا مع الخطة الحكومية لتخفيف الازدحامات .https://t.co/iM820NmLzl#وزارة_التربية#بدأنا_بهمة pic.twitter.com/Ubo2xQ3fCv

— وزارة التربية (@MOEKUWAIT) September 12, 2023

 

ക്രമീകരിച്ച സ്കൂൾ സമയം:

നഴ്സറികൾ:- രാവിലെ 7.15ന് ആരംഭിച്ച് 12.05 ന് അവസാനിക്കും
എലിമെന്ററി സ്കൂളുകൾ:- രാവിലെ 7.15 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1.15 ന് അവസാനിക്കും
മിഡിൽ സ്കൂളുകൾ:- രാവിലെ 7.30 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1.40 ന് അവസാനിക്കും
ഹൈസ്കൂളുകൾ:- രാവിലെ 7.45 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1.55 ന് അവസാനിക്കും

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News