Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഇന്ത്യ-സൗദി റൂട്ടിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസ് ആലോചനയിൽ; നിരക്ക് കുറഞ്ഞ വിമാന സർവീസുകളും പദ്ധതിയിൽ 

December 05, 2023

Malayalam_News_Qatar

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസും, നിരക്ക് കുറഞ്ഞ വിമാന സർവീസുകളും ആരംഭിക്കാൻ പദ്ധതി. ഇന്ത്യയിലെത്തിയ സൗദി ഹജ്ജ് മന്ത്രി തൗഫീഗ് ബിൻ ഫസ്വാൻ അൽ റബിയയും ഇന്ത്യൻ ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി സുബൈൻ ഇറാനിയും ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി മുരളീധരനും നടത്തിയ പ്രസ് മീറ്റിലാണ് ഈ കാര്യം പറഞ്ഞത്. 

കൂടാതെ, തീർത്ഥാടകരുടെ വിസ നടപടികൾ ലഘൂകരിക്കുമെന്നും സൗദി ഹജ്ജ് മന്ത്രി അറിയിച്ചു. ഇന്ത്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് സൗദി നൽകുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായും സ്മൃതി ഇറാനി പറഞ്ഞു. 

അതേസമയം, ഡിസംബർ 4നാണ് (തിങ്കളാഴ്ച) സന്ദർശനത്തിനായി ഹജ്ജ് ഉംറ മന്ത്രി തൗഫീഗ് അൽ റബിയ ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കാനും അന്താരാഷ്ട്ര തീർത്ഥാടകരുടെ ഉംറ തീർത്ഥാടനത്തിനായുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമുള്ള ചർച്ചകളുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News